൧൯൨ ജാനകീ പരിണയം
ശത്രുഘ്നൻ--എന്നുമാത്രമല്ല കെട്ടത്തൂങ്ങീട്ടാണ്. ജനകൻ --(കണ്ണീരോടുകൂടി)എന്റെ മകൾക്ക് എങ്ങിനെ ഈ വിധം സംഭവിച്ചു.
തഞ്ചും പുഞ്ചിരിയോടുഭംഗിയിൽമുളച്ചുള്ളോരുദന്തങ്ങളും
കിഞ്ചിൽ തൂങ്ങിയകൂന്തലോടുലയുമ
പ്പൊൻചുട്ടിയും ചേർന്നഹോ
കൊഞ്ചും തേന്മൊഴിനിന്റെ ബാല്യവദനാം
ഭോജത്തെയോർത്തത്തലി-
ന്നെഞ്ചിത്തത്തിൽനിറഞ്ഞീടുന്നുതനയേ
ഞാനെന്തുചെയ്യേണ്ടുഹാ (39) (ദീർഘശ്വാസം വിട്ട്) ക്ഷിതിമകളെ ദശാസ്യൻകട്ടതായ്ക്കേട്ടുധാത്രീ
പതികളെഭരതന്താനാനയിച്ചിങ്ങുചേർത്തി
ദ്രുതമരിയെജയിപ്പാനിന്നഹോപോകുമെന്നെൻ മതിയിലധികമോദംപൂണ്ടുകഷ്ടംവൃഥാ ഞാൻ (40)
അതിനാലിപ്പോൾ,
പരിചൊടുനിങ്ങൾക്കായി-
ക്കരുതിയൊരിത്തിയ്യിലങ്ങുഞാൻചാടി
തരസാദേഹമെരിച്ചി
പ്പെരുകിയശോകാബ്ധിയെക്കടക്കുന്നേൻ (41)
ഭരതൻ-- ഒന്നാമതായിട്ട് ഞാനല്ലേ ഇതു ചെയ്യുന്നത്. നെടുതായാശഫലിക്കാ
ഞ്ഞുടനെൻജ്യേഷ്ഠൻവരാത്തമൂലം ഞാൻ
ജടയും മരവിരിയും പൂ- ണ്ടുടതോടുംതീയ്യിലങ്ങുചാടുന്നേൻ (42)
ജനകനും ശത്രുഘ്നനും-- (കണ്ണീരോടുകൂടി)ഭരതന്റെ ഈ വീക്യം അതിവ്യസനയുക്തമായി കേള്ക്കപ്പെയുന്നു. (അണിയറയിൽ)
കൊന്നൂ പോരിൽനിശാചരേന്ദ്രനെ മുദാവൈദേഹിയെ സ്വീകരി
ച്ചെന്നല്ലംബരചാരിതാപസ്ഗണംവാഴ്ത്തുംയ്ശസ്സോടഹോ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.