താൾ:Janakee parinayam 1900.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൯൧


ഭരതൻ--ആര്യനായ ഇദ്ദേഹത്തിനോടു സംസാരിക്കാതെ അഗ്നിയിൽ ചാടുന്നതു നമുക്കു യുക്തമല്ല. (എന്നു നോക്കിക്കൊണ്ടു നില്ക്കുന്നു) (അനന്തരം ജനകൻപ്രവേശിക്കുന്നു)

ജനകൻ-- ഓ!ഇതെന്താണ്? കത്തിജ്വലിക്കുമനലങ്കൽ വലത്തുവെച്ചു

ശത്രുഘ്നനോടുമധുനാഭരതൻജവേന

ഒത്തങ്ങുചാടുവതിനായ്തുടരുന്നപോലെ

നേത്രങ്ങൾകൊണ്ടഹമിതാബതകണ്ടിടുന്നു (എന്നു വേഗത്തിലടുത്തു ചെല്ലുന്നു) ഭരതശത്രുഘ്നന്മാർ--ആര്യ!പൂജ്യനായ ഭവാനെ ഞങ്ങൾ നമസ്കരിക്കുന്നു

ഇതുതാനവസാനമാം പ്രണാമം

സ്വതനും ഞങ്ങൾ വെടിഞ്ഞിടുന്നിതിപ്പോൾ

ഹതരായിതുരാമലക്ഷമണന്മാര

രതിമായാവികളാമരക്കരാലെ

ജനകൻ അയ്യോ!ഭാഗ്യഹീന്നായ ഞാൻ ഹതനായി. (എന്നു മോഹിക്കുന്നു) ഭരതശത്രുഘ്നന്മാർ--ആര്യ! ആശ്വസിക്കുക, ആശ്വസിക്കുക. ജനകൻ --(ആശ്വസിച്ച്) ഭൂവിൻപുത്രിയ്ക്കതിവിജയിയായേറ്റവുംദീർഘകാലം

ജീവിച്ചിടും കണവനുളവാമൂർമ്മിളയ്ക്കുംതഥൈവ

ഏവംചൊന്നാർഗ്രഹഗതിയറിഞ്ഞുള്ളദൈവജ്ഞരെല്ലാ

മാവാക്കയ്യോമമവിധിവശാൽ മിഥ്യയായിട്ടുതീർന്നു (37) കഷ്ടം !കഷ്ടം ! ഗുരു യാജ്ഞ്യവല്ക്യവരതാപസൻകനി

ഞ്ഞരുൾചെയ്തറിഞ്ഞപരതത്വസാരവും

മരുവുന്നുഹൃത്തിലൊരുദിക്കിലെന്റെ

മറ്റൊരുദിക്കിലേവമെരിയുന്നുദുഃഖവും (38)

ശത്രുഘ്നൻ-- ജ്യേഷ്ഠത്തിയയായ സീതാദേവിയും- എന്നു പകുതിപറഞ്ഞ് തൊണ്ടവിറച്ചുമിണ്ടാതെ നിൽക്കുന്നു)

ജനകൻ-- അവളും പോയിയെങ്കിൽ എനിക്കു സന്തോഷം തന്നെ എന്നാലും എന്റെ ഹൃദയം തപിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/199&oldid=161366" എന്ന താളിൽനിന്ന് ശേഖരിച്ചത്