൧൯൦ ജാനകീ പരിണയം
ഇന്നാൾ തൊട്ടുഭവാൻ സ്വയംമനു കണക്കിപ്പാർ ഭരിച്ചിണം
നന്നായ് നോക്കണമംബമാരെയവർ ഖേദിക്കാതിരിക്കുവിധം
എന്നും നല്ല ഗതിയ്ക്കനുഗ്രഹമുടൻ ഞങ്ങൾക്കുമേകീടണം
ചെന്നീടുന്നു ശുചാഗ്രജന്റെ പിറകേശത്രുഘ്നനോടൊത്തുഞാൻ ശൂർപ്പണഖ-- (ആത്മഗതം )എന്റെ ആഗ്രഹം ഫലിക്കുന്ന പോലെയിരിക്കുന്നു.(പ്രകാശം ) ഇത് അദ്ദേഹത്തിനോട് അറിയിക്കേണമോ .ആ മഹർഷി സ്വയമായിതന്നെ സർവ്വവും അറിയുമല്ലോ.(എന്ന് അഗ്നിയെ പ്രദക്ഷിണം ചെയ്യുന്നു) ശത്രുഘ്നൻ--പർണ്ണാദിനി!ജ്യേഷ്ഠന്റെ കൽപ്പനയെ ഭവതി വേഗത്തിലനുഷ്ടിക്കേണ്ടതാണ്,ഒന്നാമതായി ഞങ്ങൾതന്നെ അഗ്നിപ്രവേശം ചെയ്യാം. ശൂർപ്പണഖ-- (ആത്മഗതം) ഇവരുടെ ഈ ഉത്സാഹം ദൃഢമായിരിക്കുന്നു,അതിനാൽ ഇനി ഇവിടെ ഞാൻ ചെയ്യേണ്ടതൊന്നുമില്ല.(പ്രകാശം )നിങ്ങളുടെ വാക്കിനെ കേൾക്കാതിരിപ്പാൻ പാടില്ലല്ലോ. ഈ സമയത്തിൽ വിശേഷിച്ചും. (എന്നുപോയി) (ഭരതശത്രുഘ്നന്മാർ അഗ്നിയെ പ്രദക്ഷിണം ചെയ്യുന്നു) (അണിയറയിൽ) മുന്നംതാതവചസ്സിനാലടവിയിൽ ചെന്നുള്ള തൻകാന്തനോ
ടൊന്നിച്ചെൻമകൾപോയിയെങ്ങിനെ സഹിച്ചീടുന്നുദുഃഖത്തിനെ
എന്നോർത്തങങിനെഖിന്നനായ്മരുവുമെന്നുള്ളത്തിൽനക്തഞ്ചരൻ
വന്നെൻപുത്രിയെയാശുകട്ടതൊരു വജ്രാഘാതമായ്തീർന്നിതു (33)
ഭരതൻ --ജനകമഹാരാജാവ് വന്നിരിക്കുന്നുവോ? (പിന്നെയും അണിയറയിൽ) ഹേ! ഹേ! പരമേശ്വരഭക്തോത്തമഃ
ലങ്കാനാഥ!കഥംഭവാൻമമസഖാവായിട്ടുമെൻപുത്രിയെ
ശങ്കിക്കാതെഹരിച്ചുവച്മികിമിതോജാതിസ്വഭാവം തവ
അഹോ! കഷ്ടം! കഷ്ടം! ഹാഹാ വത്സേ!
വങ്കാട്ടിൽപിടികൂടുവാന ദശമുഖൻവന്നപ്പോളീക്ഷിച്ചുമാ
തങ്കാൽഭീതിയതായ്കരഞ്ഞദശയന്നെന്തായിരുന്നൂതവ (34)
ശത്രുഘ്നൻ-- ജ്യേഷ്ഠത്തി തൂങ്ങിമരിച്ചതായിട്ട് ആര്യനായ ജനകമഹാരാജാവ് അറിഞ്ഞിട്ടില്ല.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.