താൾ:Janakee parinayam 1900.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൮൯

അതിബാലനഹംനിവാപനീരാൽ

മതിയല്ലൊട്ടുമവർക്കുതൃപ്തിചെയ് വാൻ (29)

അതിനാൽ അഗ്നിപ്രവേശം ചെയ് വാനായിട്ട് ജ്യേഷ്ഠനേക്കാൾ മുമ്പേ ഞാൻ തയ്യാറായിരിക്കുന്നു. ശൂർപ്പണഖ-- ഉണ്ണി ശത്രുഘ്ന! എന്നാൽ അഗ്നിയേയും ഇന്ധനങ്ങളേയും വേഗത്തിൽ തയ്യാറാക്കുവാൻ യത്നിക്കു. ഭരതൻ- അയ്യോ! കഷ്ടം! കഷ്ടം! എന്നമ്മേ!ബത വീണുകോസലസുതേ!നീഘോരദുഃഖാർണ്ണവേ എന്നും മുങ്ങിവസിക്കുകേകയസുതേ!ദുഷ്കീർത്തിപങ്കത്തിൽനീ ന്നായ്മക്കളെരണ്ടുപെററതതിമാലിന്നോസുമിത്രേംബ!നീ തന്നേനീനരകംഭുജിക്കുകമഹാനർത്ഥപ്രദേമന്ഥരേ! (30) അയ്യോ ദേവേന്ദ്രപ്രിയസഖനായ ഹേ! പിതാവേ! തനയരെനാലുളവാക്കീ-ദിനകരവംശത്തിൽവൃദ്ധിനൽകിഭവാൻ കനിവെന്നിയെയെൻജ്യേഷ്ഠനെ

വനമതിലാക്കീട്ടുനാശവും നൽകി

ശത്രുഘ്നൻ-ഇങ്ങിനെ പ്രലാപിച്ചിട്ടെന്താണ്,അഗ്നിയേയും ഇന്ധനങ്ങളേയും ഞാനിപ്പോൾ തയ്യാറാക്കുന്നുണ്ട്.(എന്ന് പോയിട്ട് പിന്നെ പ്രവേശിച്ച്) ജ്യേഷ്ഠ! ദ്വാരദേശത്തിൽ ഉണങ്ങിയ വിറകുകളിട്ട് അഗ്നി ഭഗവാനെ ജ്വലിപ്പിച്ചിരിക്കുന്നു. ഭരതൻ --എനിക്കു വളരെ സന്തോഷം. ശൂർപ്പണഖ--(ആത്മഗതം) എനിക്കു അതിനേക്കാൾ സന്തോഷം.(പ്രകാശം)ഉണ്ണി!അഗ്നിയിൽ ചാടുവാൻ എണീക്കൂ. ഭരതൻ -- ഹേ!താപസീ!അതിവിശിഷ്ടയായ ഭവതി ചെന്ന് അരവിന്ദബന്ധുകുലത്തിന്ന് പരമഗുരുവായും അരുന്ധതീ സഹചരനുമായിരിക്കുന്ന ശ്രീ വസിഷ്ഠമഹർഷിയോടു ഈ ഭരതന്റെ അപേക്ഷയെ വിനയത്തോടു കൂടി ബോധിപ്പിക്കണം ശൂർപ്പണഖ- (ആനന്ദത്തോടുകൂടി) (ആത്മഗതം) ഈ കാരണം പറഞ്ഞ് എനിക്കു അഗ്നിപ്രവേശം ചെയ്യാതെ കഴിക്കാം(പ്രകാശം) അപേക്ഷ എങ്ങിനെയാണ്?

ഭരതൻ--










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/197&oldid=161364" എന്ന താളിൽനിന്ന് ശേഖരിച്ചത്