താൾ:Janakee parinayam 1900.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൮൫

ശൂർപ്പണഖ-- [ആത്മഗതം ] എന്നുടെ സഹജന്മാരാ- കുന്നദശാസ്യംചകുംഭകർണ്ണനെയും കൊന്നവനുടെ സോദരരാ മിന്നിവരെക്കൊൽകതന്നെയൊരുവാക്കാൽ (17) [പ്രകാശം ]* * * ജീവനില്ലാത്തവണ്ണം (16)

ഭരതൻ --അയ്യോ! ആര്യ രാമ! അയ്യൊ ഉണ്ണിലക്ഷമണ! (എന്ന് മോഹിക്കുന്നു)

ശത്രുഘ്നൻ--അയ്യൊ ജ്യേഷ്ഠന്മാർ രണ്ടുപേരും ഈ വിധത്തിലായോ.(എന്ന് മോഹിക്കുന്നു)

ശൂർപ്പണഖ--ഞാനിങ്ങനെ പറഞ്ഞത് നിങ്ങൽക്ക് അപ്രിയമായി തീർന്നുവോ? നിങ്ങളാരാണ്? ആശ്വസിപ്പിനാശ്വസിപ്പിൻ.

ഭരതശത്രുഘ്നന്മാർ--(ആശ്വസിച്ച്)രണ്ടുപേരും ഇങ്ങിനെയായിതീർന്നുവോ?

ശൂർപ്പണഖ--ഉവ്വ് .അനന്തരം ഉറങ്ങിക്കിടന്ന സുഗ്രീവാദികളായ എന്റെ ബന്ധുക്കളെയും ശസ്ത്രപാണികളായ രാക്ഷസന്മാർ(എന്നു പകുതി പറഞ്ഞു നിർത്തീട്ട്) ഞൻ ചോദിക്കുന്നു വല്ലോ നിങ്ങളാരാണ് എന്ന്.

ഭരതൻ --ശേഷവും മനസിലായി സംഹരിച്ചു എന്നല്ലേ?

ശത്രുഘ്നൻ-- ഇദ്ദേഹം ജ്യേഷ്ഠനായ ഭരതനാണ്. ഞാൻ ഇദ്ദേഹത്തിന്റെ അനുജനായ ശത്രുഘ്നനാണ്.

ശൂർപ്പണഖ--(ഉദ്വേഗത്തെ നടിച്ചു കൊണ്ട്)രാമലക്ഷ്മണന്മാരുടെ സോദരന്മാരാണോ നിങ്ങൾ? അയ്യൊ! ഞാൻ ഹതയായി. ഉരച്ചിടൊല്ലപ്രിയമെത്രസത്യമാ

യിരിക്കിലും സജ്ജനവാക്യമീവിധം

	ധരിച്ചിരുന്നിട്ടുമിവണ്ണമിന്നുഞാ

നുരച്ചമൂലം നരകത്തിൽവീഴുമെ (18) ഭരതൻ --ഭവതിക്കു ദോഷമെന്തുള്ളു. വേറെ ആരെങ്കിലും ഇതിനെ ഞങ്ങളോടുപറയാതിരിക്കയില്ലല്ലൊ.

൨൪*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/193&oldid=161360" എന്ന താളിൽനിന്ന് ശേഖരിച്ചത്