താൾ:Janakee parinayam 1900.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൮൩

ണമോ [പ്രകാശം] (കോപത്തോടുകൂടി)പുലസ്ത്യവംശത്തിൽ ജനിച്ചതു കൊണ്ടു മാത്രം രാക്ഷസിയായിരിക്കേണമെന്നുണ്ടോ? ഭരതൻ --ഉണ്ണി! താപസിക്ക് കോപമുണ്ടാക്കേണ്ട. പുലസ്ത്യ വംശത്തിൽ ജനിച്ച വിശ്രവസ്സാകട്ടെ വൈശ്രവണനാകട്ടെ രാക്ഷസജാതിയല്ലല്ലൊ. ശൂർപ്പണഖ--[ആത്മഗതം] വിഭീഷണഹതകനും അങ്ങിനെ തന്നെ [പ്രകാശം]ഭദ്രൻ പറഞ്ഞത് ശരിയാണ്. ഭരതൻ --എന്തു കൊണ്ടാണ് ഭവതി വ്യസനിക്കുന്നവൾ പോലെ കാണപ്പെടുന്നത്? ശൂർപ്പണഖ--എന്നാൽ കേൾക്ക (നല്ലോരു ബന്ധുക്കൾ എന്ന ശ്ലോകത്തെ പിന്നെയും പറയുന്നു) ശത്രുഘ്നൻ -- ഭവതിയുടെ ബന്ധുക്കളാരാണ് ? ശത്രുക്കളാരാണ് ? ശൂർപ്പണഖ--[ആത്മഗതം] രാക്ഷസന്മാരാണ് ബന്ധുക്കൾ ; വാനരന്മാരാണ് ശത്രുക്കൾ . [പ്രകാശം] വാനരന്മാരാണ് ബന്ധുക്കൾ ; രാക്ഷസന്മാരാണ് ശത്രുക്കൾ. ഭരതൻ--[ആത്മഗതം] (ശങ്കയോടുകൂടി) ജ്യേഷ്ഠന്റെ സഹായികൾക്ക് ആപത്തു വന്നു എന്നുള്ളത് ഭയങ്കരമായിട്ടിരിക്കുന്നു.

[പ്രകാശം]ഹേ! പർണ്ണാദിനി! ഭവതിയുടെ വാസം ഋശ്യമൂകപർവ്വതത്തിലാണെന്നല്ലെ പറഞ്ഞത് , അവിടെ വെച്ച് അവർക്ക്തമ്മിൽ യുദ്ധം സംഭവിച്ചുവോ?

ശൂർപ്പണഖ--ഇല്ല ,ഇല്ല ലങ്കാ ദ്വീപത്തിൽ വെച്ചാണ് യുദ്ധം സംഭവിച്ചത്. ഭരതൻ-- ഇതു യോജിപ്പായിരിക്കുന്നു. ശത്രുഘ്നൻ --ഇതെങ്ങിനെയാണ് ഭവതി അറിഞ്ഞത്? ശൂർപ്പണഖ--കിഷ്കിന്ധയെന്ന പേരായ ഒരു ഗുഹയില്ലെ . ശത്രുഘ്നൻ -- ഉണ്ട് അതിനെയല്ലെ ബാലി പാലിക്കുന്നത്. ശൂർപ്പണഖ--ഇപ്പോൾ ബാലിയല്ല എന്നാൽ അവനെ കൊന്ന രഘുപുംഗവനായ രാമനാൽ രാജ്യത്തിങ്കൽ സ്ഥാപിക്കപ്പെട്ട സുഗ്രീവനാണ് അതിനെ പാലിക്കുന്നത്. ശത്രുഘ്നൻ --ഇതും മനസിലായിട്ടുണ്ട്.

ശൂർപ്പണഖ--ആഗുഹയിൽ രുമയുടെ ധാത്രേയിയായും എന്റെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/191&oldid=161358" എന്ന താളിൽനിന്ന് ശേഖരിച്ചത്