താൾ:Janakee parinayam 1900.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൨ ജാനകീ പരിണയം

ശത്രുഘ്നൻ-- ഞാൻ ചോദിച്ചില്ലെ ഭവതി ആരാണ് എവിടെ നിന്നു വരുന്നു എന്ന്. ശൂർപ്പണഖ--[ആത്മഗതം]ഞാൻ രാവണന്റെ സോദരിയാണ്, ലങ്കാദ്വീപത്തിനിന്നാണ് വരുന്നത്.[പ്രകാശം](ദീർഘശ്വാസം കൊണ്ടു വ്യസനത്തെ നടിച്ച്)എവളൊ ഒരുത്തി എവിടെ നിന്നോ വരുന്നു എന്നു ധരിച്ചുകൊൾക. ഭരതൻ--[ആത്മഗതം] ഈസ്ത്രീ താപസിയായിരിക്കുന്നതു കൊണ്ടു നിശ്ചയമായിട്ടും രാക്ഷസന്മാരിൽ സ്നേഹമുള്ളവളായിരിക്കയില്ല. എന്നുമാത്രമല്ല ഇവൾ വ്യസനയുക്തയായിട്ടും കാണപ്പെടുന്നു.അതിനാൽ ജ്യേഷ്ഠന്നോ ലക്ഷ്മണന്നോ ക്ഷേമം ദുർല്ലഭമായിരിക്കുമെന്നു തോന്നുന്നു. അല്ലെങ്കിൽ ഈ സ്ത്രീ വേറേ വല്ല കാരണത്താലുമായിരിക്കാം വ്യസനിക്കുന്നത് [പ്രകാശം ]ഹേ! താപസീ! ഭവതിയുടെ പേരെന്താണ്? ശൂർപ്പണഖ--[ആത്മഗതം]ഇവന്റെ രൂപവും എവനേകുറിച്ച് ഞാൻ കാമിച്ചതിന്ന് നാസികാഛേദം മാത്രം ഫലമായി തീർന്നുവോആ ക്ഷത്രിയ കുമാരന്റെ രൂപത്തോടൊത്തിരിക്കുന്നു. അതിനാൽ ഇവൻ ഭക്തനായിരിക്കണം. ഇവനിൽ ശത്രുഘ്നൻ വിനയമുള്ളവനായുമിരിക്കുന്നു .[പ്രകാശം ] ഭദ്ര ! അങ്ങെന്താണ് പറഞ്ഞത്? ശത്രുഘ്നൻ--ഭവതിയുടെ പേരെന്താണെന്ന് ജ്യേഷ്ഠൻ ചോദിക്കുന്നു. ശൂർപ്പണഖ--[ആത്മഗതം]എനിക്കു ജന്മസിദ്ധമായ പേര് ശൂർപ്പണഖയെന്നും കർമ്മസിദ്ധമായ പേര് മുറിമൂക്കിയെന്നുമാണ് [പ്രകാശം ] പുലസ്ത്യ വംശത്തിൽ ജനിച്ചതു കൊണ്ട് എന്നിലേറ്റവും വാത്സല്യമുള്ള ഋശ്യമൂകപർവതവാസികളായ മുനികൾ എന്നെ പർണ്ണാദിനി എന്നു വിളിക്കും. ഭരതൻ--എന്നാൽ ഈ വാക്കു കൊണ്ടു ഭവതി പുലസ്ത്യ വംശത്തിൽ ജനിച്ചവളാണെന്നും ഋശ്യമൂകപർവ്വതത്തിൽ നിന്നാണ് വരുന്നതെന്നും ഞാൻ വിചാരിക്കുന്നു. ശൂർപ്പണഖ--അതെ. ശത്രുഘ്നൻ--ഭവതി രാക്ഷസിയാണോ

ശൂർപ്പണഖ--[ആത്മഗതം]ഇത് ആരോടെങ്കിലും ചോദിക്കേ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/190&oldid=161357" എന്ന താളിൽനിന്ന് ശേഖരിച്ചത്