താൾ:Janakee parinayam 1900.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൮൧

അതിനാൽ ആപ്ൽക്കരമായ കാറ്റാണിത് എന്നു വിചാരിച്ച് ഉണ്ണി ഭയപ്പെടേണ്ടാഎന്ന്. (അണിയറയിൽ) നല്ലോരു ബന്ധുക്കൾ നശിക്കയാലും

ചൊല്ലോർന്നു ശത്രുക്കൾജയിക്കയാലും

വല്ലാതെഖേദിച്ചുതപസ്സുചെയ് വാൻ

ചെല്ലുന്നു ഞാനിന്നുഹിമാലയത്തിൽ (14) ഭരതൻ-- (കേട്ടിട്ട്)യുദ്ധം ചെയ്യുന്ന ചിലരുടെ ജയത്തേയും പരാജയത്തേയും പ്രസ്താവിക്കുന്ന ഒരു വൃദ്ധതാപസ്സിയെന്നപോലെ കാണപ്പെടുന്ന ഈ സ്ത്രീ ആരാണ്? (അനന്തരം വൃദ്ധതാപസി വേഷം ധരിച്ച് ശൂർപ്പണഖ പ്രവേശിക്കുന്നു)

ശൂർപ്പണഖ -- (നല്ലൊരു ബന്ധുക്കൾ-- എന്ന ശ്ലോകത്തെ പിന്നെയും പറയുന്നു) ഭരതൻ--ഉണ്ണി! ഈ സ്ത്രീ ആരാണ് എവിടെ നിന്നു വരുന്നു എന്നു ചോദിക്കു? ഈ സമയം അവളുടെ മുഖത്തിൽ നിന്നു ജ്യേഷ്ഠന്റെ യുദ്ധവർത്തമാനം അറിവാൻ സംഗതി വന്നേക്കാം. ശത്രുഘ്നൻ--ജ്യേഷ്ഠ! അങ്ങിനെയാകട്ടെ. (ശൂർപ്പണഖയെക്കുറിച്ച്) ഹേ! താപസീ! ഭവതി ആരാണ്? എവിടെ നിന്നു വരുന്നു? ശൂർപ്പണഖ -- (ശത്രുഘ്നനെക്കണ്ടു ഭയത്തോടുകൂടി)[ആത്മഗതം]എന്റെ മൂക്കും കാതുകളും ഛദിച്ച ക്ഷത്രിയക്കുട്ടി ഇവിടെയും വന്നുവോ. ((നല്ലവണ്ണം നോക്കീട്ട് )ഇവൻ ലക്ഷ്മണനല്ല, ലക്ഷ്മണനോടൊത്ത രൂപമുള്ള ഇവൻ അവന്രെ അനുജനായ ശത്രുഘ്നനായിരിക്കണം .(കൈ കൊണ്ടു മൂക്കിനെ തപ്പീട്ട്) താപസി വേ,ം ധരിച്ചിട്ടുള്ള എനിക്കിപ്പോൾ നാസികയുണ്ടായിരിക്കുന്നു. അതിനാൽ മമമൂക്കിൽമുട്ടിയി-

ന്നതിയായ്ദൂഷിതവർണ്ണമുക്തിയിൽ

ശ്രുതമാവതിനുംതഥാഹസി-

പ്പതിനുംശക്യമല്ലിവന്നഹോ (15)

[പ്രകാശം] അങ്ങെന്താണ് ചോദിച്ചത്?


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/189&oldid=161356" എന്ന താളിൽനിന്ന് ശേഖരിച്ചത്