താൾ:Janakee parinayam 1900.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൭൯ ജ്യേഷ്ഠന്റെ വർത്തമാനത്തെ അറിയേണമെന്ന് . അതു കൊണ്ടുതന്നെയാണ് മുമ്പേ ഗുഹൻ മായാമൃഗം രൂപം കൊണ്ടും വാക്കു കൊണ്ടും ജ്യേഷ്ഠനേയും ലക്ഷ്മണനേയും മോഹിപ്പിച്ച് ദൂരത്തിലാക്കിയ സമയത്തിൽ രാക്ഷസൻ ഭിക്ഷുവേഷം ധരിച്ച് സീതാദേവിയെ അപഹരിച്ചു എന്ന് എനിക്ക് അറിയിച്ചത്. എന്നാലിപ്പോൾ പത്രികയിലെഴുതിയിരിക്കുന്നതെന്താണ്? ശത്രുഘ്നൻ--- ലക്ഷ്മണൻ മാത്രം സഹായമുള്ള ജ്യേഷ്ഠന് ഇപ്പോൾ വേറേ സഹായം ആവശ്യമില്ല. എന്തു കൊണ്ടെന്നാൽ ശത്രുക്കളെ കൊന്ന് ദേവിയെ വീണ്ടുകൊണ്ടുവരുവാൻ സൈന്യ സമേതനായ സുഗ്രീവനെ സഹായമായിട്ടു ലഭിച്ചു. അതു കൊണ്ടാണ്, രാജാക്കന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കാം എന്ന് ഞാനിപ്പോൾ ഉണർത്തിച്ചത്. ഭരതൻ --- സുഗ്രീവനെന്നത് ആരാണ്? എങ്ങനെ അവനെ സഹായമായിട്ട് ലഭിച്ചു? ശത്രുഘ്നൻ-- കിഷ്കിണ്ഡാധിപനായി വാനരകുലചക്രവർത്തിയായ ബാലിയുടെ അനുജനാണ് സുഗ്രീവൻ .ജ്യേഷ്ഠൻ ബാലിയെ സംഹരിച്ച് ,സുഗ്രീവനെ രാജാവാക്കിയതുകൊണ്ട് അവൻ ജ്യേഷ്ഠനുസഹായമായി തീർന്നു. ചുരുക്കമായിട്ടുള്ള ഈ എഴുത്തിലെ വാചകം കേട്ടാലും . ഭരതൻ -- എങ്ങിനെയാണ്? ശത്രുഘ്നൻ--ശ്രീരാമൻ ബാലിയെക്കൊന്നടലിലനുജനാ-

മർക്കപുത്രന്നുരാജ്യം

പാരാതേകിസ്സുഹൃത്താമവനുടെ ഭടരാൽ

ജാനകീചോരവാസം

ആരാഞ്ഞെങ്ങും ധരിച്ചിട്ടതിജവമവിടെ

ച്ചെന്നു ചുറ്റും വളഞ്ഞാൻ

വാരാശൌസേതുബന്ധിച്ചതുവഴികപിസൈ

ന്യങ്ങളോടൊത്തിദാനീം-- എന്ന്. (10)

ഭരതൻ-- (ആലോചിച്ച്) ഉണ്ണി! ഇത് ശരിയായിരിക്കാം. എന്തുകൊണ്ടെന്നാൽ ഒരു ദിവസം ആശ്ചര്യപ്പെട്ടുകൊണ്ട് അ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/187&oldid=161354" എന്ന താളിൽനിന്ന് ശേഖരിച്ചത്