92 അശ്വമേധം
മത്തങ്ങളായീടുമോരായിരംഗജങ്ങളു
മൊത്തങ്ങുപായുന്നീരയ്യായിരംഹയങ്ങളും
പത്തുലക്ഷമാംബലംകൂടുന്നകാലാൾകളും
നിസ്തുലപ്രകാരേണകൂടവേപുറപ്പെട്ടു
അപ്പടക്കൂട്ടത്തോടുമപ്രേദേശത്തെവിട്ട
ങ്ങബ് ഭടപ്രധാനികളഭ്രനിർഘോഷംകൂട്ടി
സുന്ദരദ്ധ്വജാങ്കങ്ങളായുള്ളമൂവായിരം
സ്യന്ദങ്ങളെവേണ്ടുംവണ്ണമേനടത്തിച്ചു
"തസ്കരൻനിശാചരനെങ്ങുപോയവൻനല്ല
തക്കമെന്നോർത്തിങ്ങുവന്നക്രമംപ്രവർത്തിച്ചോ
നിർണ്ണയംമരിയ്ക്കുവാനാണവൻമടിയ്ക്കാതെ
ദുർന്നയംതുടർന്നതെന്നുള്ളതോകാണമിപ്പോൾ
നിൽക്കുകില്ലമർത്ത്യനുംഞങ്ങളോടെതൃക്കുകിൽ
തെക്കുദിക്കിനുപോകുംദേഹമെന്നിയേദൃഢം
ഉൾഭയംമുഴുക്കയാലൂഴിവിട്ടാകാശത്തി
ലുല്പതിച്ചൂറ്റംകാട്ടുംധൂർത്തനാമരക്കനെ
മിന്നിലാക്കറിഞ്ഞുചെല്ലുന്നബാണൌഘംകൊണ്ടു
മന്നിലാക്കുവിൻകുത്തിക്കൊല്ലുവിൻഭടന്മാരെ!
ഹരിയെപ്പിടിക്കുവിൻഹരിവത്സലന്മാരെ!
ശരിയെന്നാകുംമഹാജയമുണ്ടാക്കീടുവിൻ"
ഇത്തരംപരസ്പരംചൊല്ലീടുന്നവർമുമ്പിൽ
ചത്തവീരന്മാർകിടന്നീടുന്നദിക്കിൽചെന്നു
മെല്പെട്ടുനോക്കീടിനാരപ്പൊഴേകണ്ടീടിനാ
രേർപ്പെട്ടുനിൽക്കുംഹരിഹസ്തനാംഹൈഡിംബിയെ
വിരുതേറീടുന്നവർവിരവോടെല്ലാവരു
മൊരുമിച്ചുദഗ്രമാംശരവർഷണംചെയ്താർ
എന്തൊരത്ഭുതംനൃപ!ബാണങ്ങളാലെപൂർണ്ണ
മന്തരിക്ഷവുംഹരിത്തെട്ടുമവ്വണ്ണംഭൂവും
പുഷ്കരസ്ഥലേനിന്നുവീണുപോയ്ക്കീഴ് പ്പെട്ടുതാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.