91 കിളിപ്പാട്ട്
പുഷ്ടിയേറീടുന്നദോർവ്വിക്രമംകാട്ടിക്കാട്ടി
നിന്നുപോർചെയ്താനല്പംനേരമാരിപുക്കളെ
വെന്നുവീഴ്ത്തുവാനുപായാന്തരംനിനച്ചുടൻ
സ്ഥൌല്യമേറീടുംമഹാഭീഷണാകാരംപൂണ്ടു
കല്യഭാവത്തോടൊരുപാണിയിൽക്ഷണംക്ഷണം
സംഭരിച്ചീടുംകരിങ്കല്ലുകൾവർഷിക്കയു
മുമ്പരിൽകൂടുംനേത്രവിസ്മയംവളർക്കയും
വന്മരംപറിച്ചതുകൊണ്ടടുത്തടിക്കയു
മംബരംകുലുങ്ങവെചെയ്തരക്കനാമവൻ
വർമ്മതൂണീരങ്ങളുംബാണകോദണ്ഡങ്ങളും
നിർമ്മലങ്ങളാംമണിസ്യന്ദനക്കൂട്ടങ്ങളും
എണ്മണിപ്രായങ്ങളാക്കീടിനാൻകലാശത്തി
ലമ്മഹാരഥോത്തമന്മാരെയുംവീഴ്ത്തീടിനാൻ
മർത്ത്യത്വംവെടിഞ്ഞുനാലായിരംദിവ്യന്മാരു
മത്യർത്ഥംവിളങ്ങുന്നദേഹങ്ങളോടുകൂടി
സ്വർഗ്ഗത്തിലായീശാപംതീർന്നുചൊൽക്കൊണ്ടീടുന്ന
തക്കത്തിലേവംജയംപ്രാപിച്ചരക്ഷോവീരൻ
നിർജ്ജരസ്തുതോദന്തനായിട്ടുഗംഭീരമാം
ഗർജ്ജനംമുഴക്കിനാൻവിഷ്ടപംകുലുക്കിനാൻ
അന്യാരിവീരാഗമംകാണായ്കമൂലംകയ്യി
ലന്യൂനനായിട്ടുള്ളോരാഹയത്തോടും പിന്നെ
വ്യോമമാംദേശംവിട്ടുതാമസിച്ചീടാതങ്ങു
ഭീമകർണ്ണജാന്തികംപൂകുവാൻതുടങ്ങുമ്പോൾ
യുദ്ധവൃത്താന്തംകേട്ടുതാന്തനാകാതെരണോ
ദ്യുക്തനായുടൻതന്നെയൌവനാശ്വനാംനൃപൻ
ക്രുദ്ധനായ് മടിയ്ക്കാതെയാത്രയാക്കിനാനടൽ
ക്കുദ്ധതന്മാരായമൂവായിരംഭടന്മാരെ
മന്ദത്വംവെടിഞ്ഞവരേവരുംപുറപ്പെട്ടു
സന്നദ്ധന്മാരായ് മാഹാസാഹസോത്സാഹത്തോടും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.