താൾ:Jaimini Aswamadham Kilippattul 1921.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90 അശ്വമേധം
ധൃഷ്ടനായ് വന്നിട്ടൊരുരാക്ഷസൻതന്മായകൊ ണ്ടിഷ്ടനായ് നമുക്കുള്ളയജ്ഞിയാശ്വത്തെബ്ബലാൽ തങ്കയ്യിലാക്കിക്കൊണ്ടുപോയിപോലഹോവിയ ത്തിങ്കൽചെന്നുറച്ചുനിൽക്കുന്നുപോലക്കള്ളനെ നിഷ് കൃപംവധിച്ചുവീണ്ടീടുവിൻഹയേന്ദ്രനെ നിർഗ്ഗമിയ്ക്കുവിൻനിങ്ങളേവരുംവീരന്മാരേ!" മന്നവൻനിയോഗിച്ചവണ്ണമുച്ചണ്ഡന്മാരാ കുന്നദിവ്യന്മാരവരേവരുംപുറപ്പെട്ടു സ്യന്ദനങ്ങളിൽകേറിസ്വായുധങ്ങളുംകൈക്കൊ ണ്ടുന്നതാഘോഷത്തോടുമാകാശദേശംപുക്കു യുദ്ധതാല്പര്യംകൊണ്ടുയുക്തമാംധൈര്യത്തോടു മസ്ഥലേനിൽക്കുന്നഹൈഡിംബിയെക്കാണായപ്പോൾ "നില്ലുനില്ലെടമൂഢകാലമന്ദിരത്തിങ്കൽ ചെല്ലുവാൻകൊതിച്ചിങ്ങുവന്നനീയെവൻചോരൻ വദ്ധ്യനീഹയംകട്ടനിസ്ത്രപൻനയംകെട്ട കൃത്യമാചാരിച്ചുനീഭിതികൊണ്ടെ"ന്നീവണ്ണം ദുർവ്വചോവർഷംചെയ്തുചൂഴവുംനിന്നുംകൊണ്ടു ഗർവ്വശോഷണംബാണവർഷവുംതുടങ്ങിനാർ "മുഷ്ക്ക് വിട്ടൊഴിഞ്ഞാലുമുൽക്കടന്മാരേനേരേ നിൽക്കുവിൻപക്ഷേനിങ്ങൾക്കിത്രഞാൻതുണയ്ക്കുവൻ പ്രത്യഹംശങ്കിച്ചൊരുമർത്ത്യനെസ്സേവിയ്ക്കുന്ന ഭൃത്യഭാവത്താലുണ്ടാംദുഃഖത്തെമുടിച്ചുടൻ സ്വർഗ്ഗദേശത്തേത്തന്നെവാസത്തിനേകീടുവൻ തർക്കമില്ലെ"ന്നുംചൊല്ലിദക്ഷനാംരക്ഷോവരൻ മന്നിടംവിറയ്ക്കുന്നസിംഹനാദവുംചെയ്തു തന്നിടംകക്ഷത്തിലാക്കീടിനാൻഹയേന്ദ്രനെ വട്ടത്തിൽതിരിഞ്ഞുവന്നീടുന്നബാണങ്ങളെ പെട്ടന്നുതട്ടിക്കളഞ്ഞമ്മഹാരഥന്മാരെ

മുഷ്ടിപാദങ്ങളാലെതാഡിച്ചുതാഡിച്ചുതൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/96&oldid=161350" എന്ന താളിൽനിന്ന് ശേഖരിച്ചത്