താൾ:Jaimini Aswamadham Kilippattul 1921.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

89 കിളിപ്പാട്ട്
ലഴിവുണ്ടാകുംകീർത്തിക്കയിതേമഹീപതേ" തൻ ഭടന്മാരീവണ്ണംചൊന്നവൃത്താന്തംകേട്ടു ജംഭശാസനപ്രഭാവോപേതൻപൃത്ഥീശ്വരൻ ദുഃഖവുംകടുക്രോധദീപ്തിയുംകയ്ക്കൊണ്ടേറ്റ മുൽക്കടസ്വഭാവനായോതിനാൻ"ഭടന്മാരെ! മല്പുരംപ്രവേശിച്ചീയക്രമംപ്രവൃത്തിച്ച കർബുരൻപാർത്താലവനേവനേവനീക്ഖലൻ? മൽബലത്തിങ്കൽപരംശങ്കയുള്ളവൽമഹാ ദുർബ്ബലൻപൊയ്യല്ലായുസ്സറ്റിരിപ്പവൻതന്നെ ശത്രുക്കളായാൽസുരന്മാരുടെകൂട്ടത്തേയും ശസ്ത്രങ്ങൾക്കൂണാക്കിഞാനാഹവേമുടിയ്ക്കുവൻ മർത്ത്യൻമാരുടെകഥചൊല്ലുവാനുണ്ടോപിന്നെ ഭൃത്യന്മാരാകുംനിങ്ങളേതുമേഖേദിക്കേണ്ട മൽപ്രഭാവത്തെക്കാണ്മിൻപോരിനായൊരുങ്ങുന്നേ" നിപ്രകാരത്തിൽചിലതൊക്കവേപറഞ്ഞുടൻ അധികംപ്രതാപംപൂണ്ടമരുംനാലായിരം രഥികന്മാരെവിളിച്ചരികെവരുത്തിനാൻ അവർദിവ്യന്മാർശാപാലരിയമനുഷ്യരാ യവനീന്ദ്രന്റെചൊൽ ക്കീഴതിലങ്ങടങ്ങുന്നു അന്തരിക്ഷത്തിൽചെല്ലാമിച്ഛപോലവർക്കെല്ലാ മന്തരംവെടിഞ്ഞവർസാദരംചൊല്ലീടിനാർ "സന്തതംജയിക്കപൃത്ഥ്വീശരത്നമേഭവാ നെന്തകക്കാമ്പിൽക്കണ്ടീഞങ്ങളെവരുത്തിച്ചു ബന്ധുവീരന്മാർഞങ്ങളെന്തിനുംപോരുന്നവ രെന്തുചെയ്യേണംപോരിലേവനെവധിക്കേണം ത്വദ്രിപുച്ഛേദംചെയ്യുംഞങ്ങൾക്കുള്ളസ്ത്രങ്ങളി ന്നദ്രിപാഷാണങ്ങളെക്കൂടവേപിളർക്കുമേ സത്വരംകല്പിയ്ക്കേണംകാര്യമെന്നർത്ഥിയ്ക്കുന്ന

ജിത്വരന്മാരെമാനിച്ചൂഴീശനോതീടിനാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/95&oldid=161349" എന്ന താളിൽനിന്ന് ശേഖരിച്ചത്