88 അശ്വമേധം
ത്വാദൃശന്മാരാംപൌത്രന്മാരോടുചേരുന്നവ
ർക്കീദൃശംഭദ്രംഭവിക്കാതിരിയ്ക്കുമോവീര"
ഈവണ്ണമല്പംകീർത്തിച്ചാശിർവാദവുംചെയ്തു
ദേവന്മാരൊഴിഞ്ഞകന്നീടിനാർതദന്തരെ
കുന്നിലങ്ങിരിയ്ക്കുന്നഭീമകർണ്ണജന്മാരും
നന്ദിയേടാലോകിച്ചുസാശ്വനാംഹൈഡിംബിയെ
സമ്മതിച്ചുദഗ്രമാംസിംഹനാദവുംപൊഴി
ച്ചംബരേനോക്കിക്കൊണ്ടുനേവിനാരതിന്മദ്ധ്യേ
ദുഃഖിതന്മാരാംഭടന്മാർചിലർമണ്ടിച്ചെന്നി
ട്ടുൾക്കിതപ്പോടുംയൌവനാശ്വനോടുർത്തിനാൻ
"വിസ്മയംഭവൽപുരേജാതമായോരുദുഃഖ
മസ്മദീശ്വരൻഭവാനെന്തെന്നുകേൾക്കേണമേ
കിങ്കരന്മാരാമടിയങ്ങളെല്ലാംകൂടി
ത്തിങ്കളോടൊക്കുംഹയശ്രേഷ്ഠനെശ്ശട്ടംപോലെ
തത്സരോജലംകുടിപ്പിയ്ക്കുവാൻബലത്തോടു
മുത്സവോദ്യോഗത്തോടുംരക്ഷിച്ചുവേണ്ടുംവണ്ണം
സർവ്വനിർഘോഷംകൂട്ടിക്കൊണ്ടങ്ങുപോകുംവിധൌ
ഗർവമൂഢനാമൊരുകർബുരാധമൻവന്നു
വന്തമോവാതാദിയെനിർമ്മിച്ചുതൻമായകൊ
ണ്ടന്ധമാംഭാവംപടയ്ക്കുണ്ടാക്കിപ്പകപ്പിച്ചു
ഒട്ടുംകൂസാതെനമുക്കുള്ളഹംസോത്തംസനെ
ക്കട്ടുംകൊണ്ടാകാശംപുക്കങ്ങുണ്ടുനിന്നീടുന്നു
തത്രചെന്നെതൃക്കുവാനാമല്ലാഞ്ഞിക്കണ്ടവർ
സത്രപന്മാരെങ്കിലുംകീഴ്പ്പെട്ടുനോക്കീടാതെ
മേല്പെട്ടുതന്നെനോക്കിക്കൊണ്ടുനിൽക്കുന്നുപല
രേർപ്പെട്ടുയുദ്ധംചെയ് വാനുള്ളൊരുദ്യോഗത്തോടെ
ക്ഷിതിയിൽച്ചേരുന്നില്ലിച്ചതിയൻപോകുംമുമ്പെ
മതിയിന്നേറുംഭവാനിവനെവധിയ്ക്കുവാൻ
കഴിവെന്തെന്നുശീഘ്രംകരുതീടേണംപാർത്താ
11*

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.