താൾ:Jaimini Aswamadham Kilippattul 1921.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

കായവുംമറച്ചങ്ങുചെന്നുനീയുടൻനിന്റെ മായയെപ്രയോഗിച്ചുമാനസംമാഴ് കീടാതെ വൻപ്രതാപത്തോടിങ്ങുവന്നീടുംസൈന്ന്യങ്ങളെ സംഭ്രമിപ്പിച്ചിട്ടുസംമാന്യനാംഹയേന്ദ്രനെ ചൊൽക്കൊണ്ടപക്ഷിശ്രേഷ്ഠൻനാഗത്തെകണക്കിനെ കയ്ക്കൊണ്ടുവേഗത്തോടുംപോരികെന്നതേവേണ്ടു പോരുംന്നീയതിന്നേററമുഗ്രമാംപരാക്രമം ചേരുംന്നിൻപിതാവിനെച്ചിന്തിയ്ക്കുംദശാന്തരേ" എന്നയയ്ക്കുമ്പോൾവീണുവന്തിച്ചുമുത്തച്ഛനെ സ്സന്നയംതേടുംമേഘവർണ്ണനാംനക്തഞ്ചരൻ കർണ്ണജൻകൊടുത്തൊരുസമ്മതത്തേയുംവാങ്ങി ത്തിണ്ണമുൽപ്പതിച്ചുപോയഭ്രദേശത്തിൽചെന്നു തന്നുടെതാതൻകൊടുത്തിട്ടുള്ളമായാമന്ത്ര മൊന്നുടൻജപിച്ചുനിന്നീടിനാനത്രാന്തരെ ഹന്തകാളീടുംകരിങ്കാർമുകിൽക്കൂട്ടംനിറം ഞ്ഞന്ധകാരവുംപത്തുദിക്കിലുംപരന്നല്ലോ മിന്നിവെട്ടീടുന്നിടിക്കൂട്ടവുംഭയങ്കര മെന്നിതൊക്കവേതിങ്ങിവിങ്ങീടുന്നതിന്മദ്ധ്യെ അഷ്ടദിക്കിടങ്ങളുംപൊട്ടുമാറുദഗ്രമാ മട്ടഹാസവുംപൊഴിച്ചീടിനാനഞ്ചെട്ടഹോ കുന്നുമൂഴിയുംകാടുമാഴിയുംവിറയ്ക്കവേ ചിന്നുമുൽഘോഷത്തോടുമാരവംപുറപ്പെട്ടു ചെന്നുദിക്കിടങ്ങളിൽതട്ടിയെങ്ങുമേമുട്ടി നിന്നുതൽക്ഷണേജീവിജാലങ്ങളെല്ലാംഞെട്ടി സഞ്ചരിച്ചീടുംവിമാനങ്ങളുംതരംകെട്ടു ചഞ്ചലങ്ങളായ്നടക്കേണ്ടുന്നമാർഗ്ഗംവിട്ടു യക്ഷഗന്ധർവ്വാദികളേവരുംപകച്ചന്ത രിക്ഷമണ്ഡലേതുടങ്ങീടിനാർപലായനം

രക്ഷസ്സുംദിഗ് വ്യാപ്തമായ് നിന്നുദേവന്മാർക്കുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/88&oldid=161344" എന്ന താളിൽനിന്ന് ശേഖരിച്ചത്