തങ്കരങ്ങളെക്കൂപ്പിക്കൊണ്ടുണർത്തിച്ചീടിനാൻ അനിലാത്മജൻവീരനഥപാർക്കാതെമറ്റു ള്ളനുജന്മാരോടുമുള്ളനുവാദത്തെവാങ്ങി വാഞ്ഛാനുകൂല്യംചെയ്യുംനല്ലസൌശീല്യംതേടും പാഞ്ചാലിയേയുംകണ്ടുയാത്രയെഗ്രഹിപ്പിച്ചു വന്ദനീയന്മാരായസഭ്യന്മാരോടുംജയം വന്നണഞ്ഞീടുംവാക്യംവാങ്ങിച്ചുമോദത്തോടെ നല്ലലഗ്നത്തിൽഗദാപാണിയായിക്കിഴക്കോട്ടു മെല്ലവേപുറപ്പെട്ടുപാദസഞ്ചാരംചെയ്തു കർണ്ണജൻകോദണ്ഡബാണങ്ങളെപ്പൂണ്ടുംമേഘ വർണ്ണനായുധങ്ങളിലൊന്നുമേകൂടാതെയും ഭീമസേനന്റെപിമ്പെകൂടിനാരേവംജഗൽ ഭീമവിക്രമന്മാരായുള്ളമുവ്വരുംകൂടി മലയുംകാടുംതോടുംപുഴയുംനാടുംവീടു മലസാതൊപ്പംകടന്നടനംചെയ്തുവേഗാൽ എത്തിനാർമൂന്നാന്നാളിൽഭദ്രമാംഭദ്രാവതീ പത്തനാന്തികസ്ഥലേകൌതുകത്തോടുംപിന്നെ ഒരുകുന്നിന്റെമേലെകയറിയൊളിച്ചിരു ന്നുരുസന്തോഷത്തോടുമുടനെനോക്കീടിനാർ ഭാവനാർഹമാംയൌവനാശ്വപത്തനംബഹു ശ്രീവനാവൃതമായിട്ടപ്പൊഴേകണ്ടീടിനാർ മണിസൌധങ്ങൾ,കോട്ട,മതിലും,കിടങ്ങുക ളണിതോരണങ്ങളുമതിലുംവിശിഷ്ടങ്ങൾ മണ്ഡനോജ്വലകുംഭമണ്ഡലംമണിസ്തംഭ മണ്ഡപങ്ങളുംമണിദ്വാരാദിദേശങ്ങളും സദ്ധ്വജങ്ങളായിവിളങ്ങുന്നോരമ്പലങ്ങളും സദ്വിജാലയങ്ങളുംതുംഗഗോപുരങ്ങളും സത്രങ്ങൾശാലാവിശാലാപണാദികൾനാനാ
ചിത്രങ്ങൾസേനാഗണാവാസസംസ്ഥാനാദികൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.