താൾ:Jaimini Aswamadham Kilippattul 1921.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർവ്വസേവിതന്മാരായ് സിംഹാസനാഗ്രങ്ങളിൽ സംസ്ഥിതന്മാരായ്നിളങ്ങീടിനാരിതിന്മണ്ണം സിദ്ധിതല്പരന്മാരാംമറ്റുള്ള പാർത്ഥന്മാരും വിദുരർകൃപാചാര്യനഥസഞ്ജയൻപല യദുവീരന്മാരിവർമുതലാംസഭ്യന്മാരും നൃപകേശവസംഭാവനവുംചെയ്തിരുന്നാ രപസംശയംമഹാസഭയിൽതദാമുദാ ചണ്ഡവിക്രമംതേടുംഭീമസേനനുംപിന്നെ കർണ്ണനന്ദനൻമേഘവർണ്ണനീബാലന്മാരും ഒന്നിച്ചുഭദ്രാവതീപട്ടണത്തിനുപോവാ നുന്നിച്ചവീര്യത്തോടുമുദ്യമത്തോടുംകൂടി ധർമ്മപുത്രനെവണങ്ങീടിനാർനൃപേന്ദ്രനും നന്മയോടനുഗ്രഹംനൽകിനാനനന്തരം മുവ്വരുംമുകുന്ദന്റെകാക്കൽവീണപേക്ഷിച്ചു "സർവ്വസാക്ഷിയാംസാരസാക്ഷ!ദൈവമേ!പോറ്റി മംഗളംവരുംവണ്ണംഞങ്ങളെകടാക്ഷിച്ചി ന്നങ്ങയച്ചകംതെളിഞ്ഞിങ്ങുനിന്തിരുമേനി സർവ്വരക്ഷയുംചെയ്തുകൊണ്ടമർന്നീടേണമേ പർവ്വതാഹിതാരാദ്ധ്യനിർവൃതാകൃതഹരേ!" ഇത്തരംസമ്പ്രാർത്ഥിതനായനായകൻദേവ നർത്ഥദായകൻന്യായകർമ്മകാരകൻകൃഷ്ണൻ സങ്കടാബ്ദിയെക്കടത്തീടുവാൻമിടുക്കുള്ള തങ്കടാക്ഷത്തെക്കൊടുത്തങ്ങയയ്ക്കയാലവർ കുന്തിയാംമാതാവിനെച്ചെന്നുകണ്ടത്യാദരാ ലന്തികേനമസ്കരിച്ചന്തരംവന്നീടാതെ പ്രസ്ഥാനകാര്യംകേൾപ്പിച്ചം"ബികേനൽകീടേണം ചിത്താനുമോദാലാശിർവ്വാദ"മെന്നപേക്ഷിച്ചാർ അത്തലെന്നിയേപുണർന്നമ്മ"നിങ്ങൾക്കുണ്ടാ

മർത്ഥസിദ്ധി"യെന്നുരചെയ്തനുഗ്രഹിച്ചുടൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/73&oldid=161331" എന്ന താളിൽനിന്ന് ശേഖരിച്ചത്