താൾ:Jaimini Aswamadham Kilippattul 1921.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് കടുവായീടുംമലമലയായീടുംകടു കടലായീടുംകിണർകിണറായീടുംകട ലുടലാലെങ്ങുംനിറഞ്ഞരുളുംജഗല്പതെ ത്വൽപ്രഭാവത്തിന്നന്തംകാണുകില്ലനന്തനും തൽപ്രശംസയെച്ചെയ്യുവാനില്ലല്ലോവാഗ്വൈഭവം അപ്രമേയനാംഭവാനല്പമീയൊരുകാർയ്യ മപ്രയാസത്താലൊപ്പിച്ചീടുവാനാമല്ലെന്നോ ഹന്തകൊള്ളാമീമായാജല്പിതംഭവൽകൃപാ ചിന്തകന്മാരാംഞങ്ങൾക്കില്ലമറ്റഹങ്കാരം പൂർണ്ണമായ്വിളങ്ങീടുംത്വൽകൃപാകടാക്ഷമി പ്പാണ്ഡവന്മാരിൽകളിച്ചീടുന്നകാലത്തിങ്കൽ മല്ലസൂദനസർവ്വംസാദ്ധ്യമിസ്സവോദ്യോഗ മല്ലലിന്നൊരുമൂലമാവുകില്ലെന്നേവേണ്ടു ശക്തനാംഭീമൻചെയ്തസത്യവുംസാദ്ധ്യംതന്നെ ഭക്തവാത്സല്യംഭവാനില്ലെന്നുവന്നീടുമോ എങ്കിലിക്കാർയ്യംസർവ്വംകൈവരുത്തീടേണമെൻ പങ്കിലില്ലിതിന്നാരുമെന്നറിഞ്ഞീടാമല്ലോ കിൽബിഷംകെടുത്തെന്നെക്ലേശമെന്നിയേയഥാ കല്പിതംകൃപാനിധേശുദ്ധനാക്കീടേണമേ ഇന്നതിന്നെത്രേഞങ്ങളാശ്രയിച്ചപേക്ഷിച്ച തിന്ദിരാപതേഞങ്ങൾക്കില്ലമറ്റാലംബനം" ഭക്തരായിവാഴുംപൃഥാപുത്രന്മാരെല്ലാവരു മിത്തരംനന്നായുണർത്തിച്ചതെപ്പേരുംകേട്ടു പുത്തനായിവളർന്നുള്ളഭക്തവാത്സല്യംകൊണ്ടും ചിത്തദേശത്തിൽപെടുംപ്രീതിബാഹുല്യംകൊണ്ടും ആർത്തനായിവിസപ്രസൂനായതാക്ഷനാംദേവ നാത്തസുസ്മിതപ്രഭാചന്ദ്രികാമൃതാതൂകി ചിക്കന്നുവേണ്ടുംവണ്ണമെല്ലാവരേയുംതിണ്ണം"

തൃക്കൺപാർത്തനന്തരംഭീമനോടരുൾചെയ്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/65&oldid=161323" എന്ന താളിൽനിന്ന് ശേഖരിച്ചത്