താൾ:Jaimini Aswamadham Kilippattul 1921.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം ദുഃഖനാശനംഭവൽബന്ധുത്വംസിദ്ധിക്കയാൽ ദുഷ്ക്കരംഞങ്ങൾക്കിന്നീക്കാർയ്യമെന്നാകുന്നതോ താപസംഭ്രമംതേടുംധർമ്മജന്മാവിന്നുള്ള പാപസംശയംശമിപ്പിക്കവേണമേപോറ്റി" ജൃംഭിതാദരത്തോടുമിത്തരംതരംനോക്കി ത്തമ്പിമാരെല്ലാവരുംബോധിപ്പിച്ചനന്തരം ഹൃഷ്ടരോമനായിവന്നധീരനാംയുധിഷ്ഠിരൻ വിഷ്ടശ്രവസ്സിന്റെവിസ്മയാനനംനോക്കി പുഷ്ടിപൂണ്ടീടുംഭക്തികൊണ്ടുകൺകളിൽനിന്നു പൊട്ടിവീണീടുംബാഷ്പവിന്ദുക്കളോടുംകൂടി താഴ്മയോടുണർത്തീനാ"നാമയോദയംതീർക്കും ശ്രീമയോദാരാകൃതെ!മാധവ!പ്രസീദമേ കാണ്മതാരഹോഭവൽകല്പിതംമദാപേത കാമദാതാവേ!മദാധാരദൈത്യാരെ!ഹരേ! താർമകൾക്കുള്ളംകുളുർപ്പിയ്ക്കുമിക്കളേബരം കാർമുകിൽപ്രഭംകണ്ണിൽകാൺങ്കയാലിനിയ്ക്കിനി സാധിയ്ക്കുന്നതിന്നേതുമില്ലയെന്നിരിയ്ക്കിലും ബാധിയ്ക്കുന്നൊരുമായാമേയവൈഭവത്താലേ മാനസംശമിക്കാതെമറ്റുലൌകികങ്ങളിൽ പീനസംമോഹംപൂണ്ടുപിന്നെയുംഭൂമിയ്ക്കുന്നു ത്വന്മംതംതടുക്കുവാനാവതല്ലൊരുത്തനും കർമ്മതല്പരംതന്നെവിശ്വമെപ്പേരുംവിഭോ ത്വല്പരന്മാരാംഞങ്ങൾക്കല്പവുംദുരാശയി ല്ലുത്ഭവിയ്ക്കില്ലാതെറ്റുമുൾഭയാദിയുംചെറ്റും എന്തിനീപാർത്ഥന്മാർക്കുമാനസേസാദ്ധ്യ ചിന്തനംസമസ്തമാംകാർയ്യവുംനടത്തുവാൻ ബന്ദുവായ്നിൽക്കുംഭവാനില്ലയോഭവാനോർത്താ ലെന്തുവാനസാദ്ധ്യമായുള്ളതിജ്ജഗത്രയേ

പടുവാമങ്ങുന്നുള്ളിൽകരുതീടുകിലപ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/64&oldid=161322" എന്ന താളിൽനിന്ന് ശേഖരിച്ചത്