കിളിപ്പാട്ട് ക്കിപ്പറഞ്ഞവസ്ഥയാണിപ്പൊഴെന്നാക്കീടൊല്ലേ വ്യത്യസ്തംപറഞ്ഞേവംധർമ്മപുത്രനെബ്ഭവാ നത്യർത്ഥംഭയപ്പെടുത്തുതെന്തിനിന്നയ്യോ സത്രകാർയ്യത്തിന്നുള്ളസമ്മതാതന്നാലുമി ന്നത്രഞങ്ങളിച്ചെയ്യുന്നാശ്രയംഫലിയ്ക്കട്ടേ" ഗന്ധവാഹജൻകീർത്തിച്ചങ്ങുനിന്നനന്തരം സൈന്ധവാന്തകൻപാർത്ഥൻചന്തമോടുമർത്തിനാൻ "ക്ലിഷ്ടരക്ഷക!കൃഷ്ണ!ദൈവമേ!പരംതരം കെട്ടചൊല്ലെന്തിന്നേവംചൊന്നതീവാക്യംകേട്ടാൽ ഞെട്ടുമോവൃഥാപൃഥാപുത്രന്മാരവർക്കുള്ളിൽ തട്ടുമോഭയംലീലാലോലാനുകൂലാകൃതെ! ത്വത്സഹായംകൊണ്ടല്ലോഞങ്ങൾക്കുവേണ്ടുംവണ്ണം ദുസ്സഹാരാത്രിക്ഷയംകൊണ്ടുള്ളസൌഖ്യംവന്നു ആകയാലഘംദൂരത്താകുമാറുണ്ടാംകാർയ്യ താമസംചെയ്യേണമെന്നില്ലിനിദ്ദയാനിധെ താമസംവെടിഞ്ഞുള്ളധർമ്മജൻഭവൽഭക്തൻ തന്മനോരഥത്തിന്നുവിഘ്നമില്ലുണ്ടാവുകിൽ ബ്രഹ്മകല്പിതത്തിന്നുംഭേദമുണ്ടെന്നാകുമേ" മഖവാഞ്ഛയോടേവാമടിവിട്ടുണർത്തിച്ചു മഘവാവിന്റെമകൻവിരമിച്ചനന്തരം സകലജ്ഞനായെഴുംസഹദേവനോടൊത്തു നകുലൻതാനുംതദാനലമോടുണർത്തിനാൻ "ഭഗവൻജഗല്പതേഭവദുക്തംകൊണ്ടേതും പകവന്നീലാഞങ്ങൾക്കകമേകൃപാനിധേ ത്വൽകൃപാകടാക്ഷമുണ്ടായെങ്കിലേതെങ്കിലും
ദുഷ്കൃതാപഹപ്രഭോദസ്സാദ്ധ്യമായിട്ടുണ്ടോ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.