താൾ:Jaimini Aswamadham Kilippattul 1921.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം പൊക്കിയങ്ങെറിഞ്ഞീടാംകീഴുമേൽമറിച്ചൊരു ദിക്കിലുംമടക്കമുണ്ടാവുകില്ലിനിയ്ക്കോർത്താൽ എന്മുഖത്തിങ്കൽകടക്കണ്ണിടുന്നതുകൂടാ തംബുജേക്ഷണൻഭവാനൊന്നുമേചെയ്തീടേണ്ട ശങ്കയില്ലഹംകഴിപ്പിപ്പനീയാംഗംനൃപൻ തങ്കലുള്ളഭിപ്രായംസാദ്ധ്യമല്ലെന്നാകുമോ എങ്കൃഷ്ണൻകൃപാമയന്മാനസസാമയംതീർ മണ്ടിവന്നീടുംനൂനമെന്നുള്ളകൌതൂഹലം കൊണ്ടിരുന്നീടുംഞങ്ങൾക്കന്തികേദയാവശാൽ വിസ്മയംവരുംവണ്ണംവന്നനാഥനാംഭവാ നസ്മദപ്രിയംചെയ്തീടുന്നതെങ്ങിനേഹരേ! വർദ്ധിയ്ക്കുംപിപാസകൊണ്ടേറനാൾവലഞ്ഞുനീ രർത്ഥിയ്ക്കുന്നോരുപക്ഷിചാതുകംനഭസ്ഥലെ വൃഷ്ടിയ്ക്കുനോക്കുന്നേരമായതിൻമുഖത്തിങ്കൽ സങ്കടംകെടുക്കുവാനുള്ളകാർമേഘംബലാൽ ചെങ്കൊടുംകനൽക്കട്ടവർഷിച്ചുവീഴിക്കുകിൽ വെന്തുവെണ്ണീറായീവീണുചാകുന്നതല്ലാതപ്പോ ളെന്തുചെയ്യുമീപ്പക്ഷിയെന്നുചിന്തിയ്ക്കേണമേ തൃട്ടുകൊണ്ടൊരുഗോവുനീർകുടിയ്ക്കുവാൻധൃതി പ്പെട്ടുചെന്നൊരുകുളത്തിങ്കലങ്ങിറങ്ങുമ്പോൾ ഒട്ടുസാന്ദ്രമായ്ക്കിടക്കുന്നപങ്കത്തിൻമേലെ നട്ടുപോകയാലകംചുട്ടുസംഭ്രമിയ്ക്കുമ്പോൾ സംഭ്രമത്തോടുംചെന്നനാഥനായവൻപിന്നെ തമ്പ്രവേശത്താൽസമാശ്വസ്തയാമാഗ്ഗോവിനെ തത്രതാഴ്ത്തുകെന്നായാലർത്തയാമവൾതാഴാ തത്രമാത്രമാമത്തലാരോടുചൊല്ലുംവിഭോ

ത്വല്പരീക്ഷണംകൊണ്ടുസന്തോഷിയ്ക്കുന്നഞങ്ങൾ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/62&oldid=161320" എന്ന താളിൽനിന്ന് ശേഖരിച്ചത്