താൾ:Jaimini Aswamadham Kilippattul 1921.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് രത്ഭുതസ്വഭാവയാംപാർഷതീമഹാസതീ വന്നുവന്ദനംചെയ്തുനന്ദനന്ദനനാന്തികെ നിന്നുസന്നതാംഗിയായ് മന്ദമൊന്നുണത്തിനാൾ "വന്ദ്യഗോവിന്ദാനന്ദകന്ദസുന്ദരാകൃതെ നന്ദ്യനന്ദജാമന്ദപുണ്യദേന്ദിരാപതെ വർണ്യഗോപികാവൃന്ദകുന്ദബാണാഖണ്ഡനൈ പുണ്യപുണ്ഡരീകാക്ഷാഖണ്ഡലാനുജകൃഷ്ണ വന്ദിതോഭക്തന്മാർക്കുനന്ദിയെനൾക്കുംഭവാൻ നന്നിതോരുമ്പോളിപ്പോളെന്നുണർത്തിപ്പാനുണ്ടോ കാരുണ്യമേറുന്നൊരുകാർവർണ്ണനല്ലാതേവ മാരുള്ളദീനത്രാണംചെയ്യുവാൻജഗത്രയെ ദൂറുള്ളദുർയ്യോധനൻചെയ്തശാസനംകൈക്കൊ ണ്ടേറുന്നദുസ്സാമർത്ഥ്യകൃത്യനാംദുശ്ശാസനൻ വമ്പനായ്മദിച്ചുവന്നിട്ടൊരുപൂമാലയെ ക്കൊമ്പനാംകുംഭിശ്രേഷ്ഠനെന്നപോലെന്നെബ്ബലാൽ കൂന്തലുംചുറ്റിപ്പിടിച്ചുള്ളത്തിൽവല്ലാതുള്ളോ രാന്തലുണ്ടാകുന്നമാറങ്ങിനെവലിച്ചവൻ കൊണ്ടുപോയ്സഭാമദ്ധ്യംപുക്കുടൻമഹാജനം കണ്ടുവാഴുമ്പോളവമാനിപ്പാൻമടിക്കാതെ പുഷ്പയുക്തയാമിനിക്കുള്ളവസ്ത്രത്തെവലി ച്ചല്പബുദ്ധിയാംഖലൻതാനഴിച്ചീടുംവിധൌ സത്യബദ്ധന്മാരാകമൂലമീമഹാവീർയ്യ കൃത്യസിദ്ധന്മാരായുള്ളഞ്ചുഭർത്താക്കന്മാരും ചിത്രരൂപങ്ങൾപോലെനിന്നുപോയെല്ലോമിഴി ച്ചെത്രയുംകഷ്ടംമറ്റെങ്ങച്ഛനോമുത്തച്ഛനോ പെറ്റൊരമ്മയോബന്ധുഗുർവ്വാദിലോകങ്ങളി ലുറ്റൊരുത്തനോതുണയ്ക്കില്ലിനിയ്ക്കെന്നാകയാൽ വ്രീഡയുംമഹത്തായപേടിയുംസഹിയ്ക്കാത്ത

പീഡയുംകയ്ക്കൊണ്ടുഞാൻപീനസങ്കടത്തോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/47&oldid=161303" എന്ന താളിൽനിന്ന് ശേഖരിച്ചത്