Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 434

നന്നായൃതുസ്നാനമാചരിച്ചുള്ളവ
ളെന്നോടിദാനീംജലപ്രദംദേഹിതി
നിർബന്ധമോടപേക്ഷിയ്ക്കയാലീവണ്ണ
മല്പാവിളംബിച്ചവന്നേനഹംവിഭൊ
രുത്സുഗന്വാക്തശ്രവിച്ചുഹാസദ്ധ്വജൻ
ഭത്സനംചെയ്തുചൊല്ലീടിനാമത്ഭുതം
മത്സുതൻനീചെയ്തകാർയ്യംധരാതലെ
കത്സിതംനീമഹാമൂർക്ക്വനെന്നായഹൊ
യുദ്ധക്ഷമാതലെവന്നീലനീയുടൻ
പ്രത്യക്ഷനായ് വരുംകൃഷ്ണനെക്കാണുവാൻ
ദുഷ് പ്രഭാവംപൂണ്ടനീയെൻകുലംബലാ
ലപ്രകാരംകെടുത്തീടിനാനദ്ദിനെ
മന്ദനായിപ്രിയാസംഗമംചെയ്തുനീ
മന്ദിരേതാമസിച്ചിങ്ങുവന്നീടിനാൻ
തട്ടമിക്കർമ്മംഭവൽപൂർവ്വജന്മാക്കൊ
രിഷ്ടസംതൃപ്തിയ്ക്കുഹേതുവാകില്ലെടാ
ദർമ്മതെകൃഷ്ണനെധിക്കരിച്ചിട്ടുള്ള
ധർമ്മമൂലംപിറന്നീടുംജലപ്ര ൻ
മൽപിതൃക്കൾക്കുംനിനക്കുമുത്തൃപ്തിയെ
സ്വൽപവുംചെയ്യുവാനാളായവരുന്നതൊ
കൃഷ്ണസാഹായൃംവിനാനരന്മാർക്കുള്ള
തൃഷ്ണയെമാററുവാനാളല്ലപാശിയും
സ്വർഗ്ഗവുംമോക്ഷവുംകൃഷ്ണാശ്രയംവിനാ
കയ്ക്കലാകുംപുത്രരുള്ളവർക്കെങ്കിലോ
പട്ടികൾക്കുംപന്നികൾക്കുമവ്വണ്ണമേ
കിട്ടിയെന്നായ് വരുംസ്വർഗ്ഗാദിനിർണ്ണയം
സത്രവാജീന്ദ്രനെപ്പാലിച്ചുചുററുന്ന
മിത്രമായിട്ടുള്ളഭക്തനാംപാർത്ഥനെ
വിട്ടിരിയ്ക്കില്ലങ്ങൊരിയ്ക്കലുംകേശവൻ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/440&oldid=161301" എന്ന താളിൽനിന്ന് ശേഖരിച്ചത്