താൾ:Jaimini Aswamadham Kilippattul 1921.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 432

ധർമ്മനീതിക്രമംതേടുംഭവൽപിതാ
വെണ്മതിങ്ങീടുംസുകീത്തിപ്രതാപവാൻ
ഞങ്ങളെക്കല്പിച്ചയച്ചിരിയക്കുന്നുഹാ
ഞങ്ങളിന്നെന്തുചെയ്യേണ്ടുമഹാമതേ
പാർത്ഥസൈന്ന്യത്തെത്തടുക്കുന്നമാറങ്ങു
തീർത്തപത്മവ്യൂഹസംരക്ഷയുംചെയ്തു
ശ്രാദ്ധദേവാഭനായ്ശോഭിച്ചുനിൽക്കുന്ന
പാർത്തലാധീശനെക്കണ്ടുകൂപ്പീടുവാൻ
സത്വരംപോകയല്ലല്ലീഭയേതര
മിത്തരംകിങ്കരോക്തംകേട്ടനന്തരം
ശുദ്ധനായുള്ളസുധന്വാസുബോധവാൻ
മത്തനാകാതവൻമാധവാരാധകൻ
ക്രുദ്ധനായ്ത്താരുനെന്നുള്ളിലായെങ്കിലും
ത്രസ്തനാകാതുണന്നിത്ഥമോതീടിനാൻ
ദുർന്നയംദൂരികരിയ്ക്കുംപ്രതാപിയാം
മന്നവൻകൽപിച്ചയച്ചപോലെനിങ്ങൾ
എന്നെപ്പിടിച്ചുവലിച്ചിഴച്ചീടുവി
നെന്നല്ലവേഗേനകൊണ്ടങ്ങുചെല്ലുവിൻ
തപ്തതൈലംതന്നിലദ്ദ്യൈവനിർദ്ദയം
ക്ഷിപ്തനാക്കീടുവിൻനിഗ്രഹിപ്പിക്കുവിൻ
തന്ദ്രിയെന്തിന്നുനിങ്ങൾക്കീക്കളേബര
മിന്ദ്രിയങ്ങൾക്കുവശംഭൃശംഭംഗുരം
എത്രയുംനിസ്സാരമിത്തരംസംസാര
പുത്രദാരാദിപ്രമോഹകേളീപരം
നഷ്ടമാകുന്നതിന്നല്ലലില്ലെന്നല്ല
പുഷ്ടമാംസന്തോഷമുണ്ടുതാനുംമമ
വല്ലവർക്കുംവേണ്ടിവന്നെങ്കിലപ്പൊഴെ
നല്ലവണ്ണംവ്യയംചെയ്യേണ്ടസാധനം
താതന്നുവേണ്ടിത്യജിയ്ക്കുമാറായല്ലൊ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/438&oldid=161299" എന്ന താളിൽനിന്ന് ശേഖരിച്ചത്