താൾ:Jaimini Aswamadham Kilippattul 1921.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 427

ടുത്തമശ്ളോകനെദ്ധ്യാനിച്ചനുഷ്ടിച്ച
പാതിരാവങ്ങുകഴിഞ്ഞാലൃതുദാനം
നീതിയിൽചെയ്യണംഭാർയ്യയ്ക്കസംശയം
ഇങ്ങിനെന്തൃനംഗ്രഹസ്തധർമ്മമെന്നു
മങ്ങിടാതോതുന്നമാമുനിശ്രേഷ്ഠന്മാർ
ഏവമുരച്ചാസ്സധന്വവാക്യംകേട്ടു
ഭാവമനോജ്ഞാപ്രഭാവതീചൊല്ലിനാൾ
നിമ്പിതാവയോധനത്തിൽവിളങ്ങുന്നു
ണ്ടമ്പിലിന്നൊന്നുംവ്രതങ്ങളുമില്ലല്ലോ
ആകയാലങൃതുദാനംകഴിച്ചുടൻ
പോകഹരയോടുപോരാടുവാൻപ്രഭോ]
എന്നിപ്രകാരംപറഞ്ഞുനിസ്സംശയം
കന്ദർപ്പവിഭ്രമംതേടുംപ്രഭാവതി
എത്രയുംമാർദ്ദവംചേർന്നുള്ളതന്നുടെ
ഹസ്തയുഗ്മംകൊണ്ടുവല്ലഭൻതന്നുടെ
കണ്ഠദേശേദൃഢംകെട്ടിപ്പിടിച്ചുചൊൽ
ക്കൊണ്ടവൃക്ഷേവല്ലിയെന്നപോലക്ഷ ണ
മന്ദനായ് വന്നസുധന്ന്വാമഹാബലൻ
തന്നുടെകാന്തയെലംഘിച്ചുപോകുവാൻ
ശക്തനായീലഞാൻപോയാലിനിയ്ക്കുപും
ഹത്യയാംപാപവുംനാരകാവാസവും
വന്നണഞ്ഞീടുമെന്നാകയാലിന്നിവൾ
ചൊന്നധർമ്മംചെയ്തുശുദ്ധനായങ്ങിനെ
നിർഗ്ഗമിച്ചീടാംവിളംബിച്ചുചെല്ലുമ്പോ
ളർഗ്ഗളംവിട്ടുള്ള സത്യസന്ധൻപിതാ
നില്ക്കണംധർമ്മംത്യജിയ്ക്കാവതല്ലെന്നു
നിഷ് കൃപംധീരനായെന്നെപ്പിടിച്ചാശു
ശിക്ഷിപ്പതിന്നായ് തിളയ്ക്കുന്നൊരെണ്ണയിൽ
നിക്ഷിപ്തനാക്കീടുമെന്തതിൽസങ്കടം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/433&oldid=161294" എന്ന താളിൽനിന്ന് ശേഖരിച്ചത്