താൾ:Jaimini Aswamadham Kilippattul 1921.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   കിളിപ്പാട്ട് 425

തന്നോടുചേർന്നവൾതന്നെഗമിയ്ക്കുന്നു
സാരസലോചനൻതന്റെപദംശുക
നാരദന്മാരിങ്ങുദൃഷ്ടാന്തഭൂതന്മാർ
പുത്രമുഖംകണ്ടിടാത്തവരൊക്കെയു
മത്രകടക്കാരതെന്നറിഞ്ഞീടണം
വൈകിച്ചിടാതെപരാശയ്ക്കുസാഫല്യ
മേകിഗ്ഗമിച്ചിടുംസാധുക്കളൊക്കെയും
ചിന്തിതകായ്യങ്ങളെല്ലാംലഭിയ്ക്കുന്നു
ഹന്തസന്ദേഹമിവിടത്തിലില്ലഹോ
അന്ന്യകാമത്തെവിഫലമാക്കുന്നോർക്കു
വന്നിടാകായ്യസംസിദ്ധിയൊരിയ്ക്കലും
എന്നതുകേട്ടുപറഞ്ഞുസുധന്വാവു
മന്നവനെനീയറിയുന്നതില്ലയൊ
ഇദ്ദേഹമത്യുഗ്രശാസനനാണെന്നു
ഭദ്രേധരിക്കുകപാരംഭയങ്കരം
ഇന്നുപോരിന്നുപുറപ്പെടാൻരാജാജ്ഞ
യെന്നുനാ‌ടെല്ലാമറിയിയ്ക്കുവാനായി
കൊട്ടുന്നഘോരമായീടുംപെരുമ്പറ
ഞെട്ടുന്നമട്ടലറൂന്നുണ്ടിതാശുഭേ
പോരിന്നുവേണ്ടിപ്പടപ്പുറപാടിതി
ലാരിപ്പോളെത്തിടാത്തായവനെദ്രുതം
തൈലസമ്പൂർണ്ണപ്രതാപകടാഹത്തിൽ
മാലകന്നിട്ടുവറുത്തീടുമോർക്കനീ
രാവിൽവേണംസുതോല്പാതനമോർക്കുകിൽ
ദേവീ!വയ്യല്ലോപകലിതൊരിയ്ക്കലും
സ്വൈരമിന്നർജുജുനനോടുപോരാടുവാൻ
വീരരെല്ലാംപുറപ്പെട്ടുതാതാജ്ഞയാ
പ്രാണാധിനാഥന്റെവാക്കിതുകേട്ടുട
നേണാക്ഷിയാകുംപ്രഭാവതീചൊല്ലിനാൾ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/431&oldid=161292" എന്ന താളിൽനിന്ന് ശേഖരിച്ചത്