അശ്വമേധം 424
എന്നിതോർക്കുമ്പോൾഗമിയ്ക്കേണമൊക്രഷ്ണ
സന്നിധൌസംഗരെലോലത്വമോടവൾ
സിദ്ധമാകുംഹരിപ്രേക്ഷണംകൊണ്ടുടൻ
ത്വദ്വശത്തിങ്കലാകിലാകില്ലെന്നുനിർണ്ണയം
ശ്രദ്ധയേറുംഞാനൊരുത്തിതന്നെഭവൽ
ഭദ്രശുശ്രുഷാദിഭാവാനുവർത്തിനി
അല്ലെഭവാൻഗമിച്ചീടുകിൽകാണുന്ന
തില്ലാജലദനെസുസ്നാതയായഞാൻ
അപ്പുത്രമൂർത്തിയെക്കാണിക്കയെന്നുള്ള
മൽപ്രിയംചെയ്താലുമാദരേണഭവാൻ
എന്നിങ്ങനെനിജഭാർയ്യകഥിച്ചതു
ധന്ന്യൻസുധന്ന്വാവുകേട്ടചൊല്ലീടിനാ
കൊണ്ടൻവർണ്ണൻപാർത്ഥനെന്നിവരെച്ചെന്നു
കണ്ടവരുവൻതവാന്തികെപിന്നെഞാൻ
സർവ്വഗന്മാരാമവരെജയിക്കുവൻ
ഗർവമല്ലഞ്ചുബിണങ്ങൾകൊണ്ടാശുഞാൻ
ഇത്തരംഭർത്താവുതന്മൊഴികേട്ടതി
ന്നുത്തരംമന്ദംപ്രഭാവതീച്ചൊല്ലിനാൾ
മാധവനെച്ചെന്നുകാണുന്നവർകളും
മാധവനിങ്ങോട്ടുകാണുന്നവർകളും
പിന്നെയൊരിക്കലുമീഘോരസംസാരം
തന്നിൽപതിയ്ക്കയില്ലെല്ലൊമഹാമതേ!
ഏവംപ്രണായിനീച്ചെന്നവാക്യംകേട്ടു
ഭാവംതെളിഞ്ഞുസുധന്ന്വാവച്ചെല്ലിനാൻ
മല്ലാരിതന്നുടെസന്ദർശനംമൂല
മില്ലാതെയാംപുനരാഗമനമെങ്കിൽ
എൻന്തിനുദേവീജലദനെനീവൃദഥാ
ഹന്തയാചിയ്ക്കുന്നുകഷ്ടംപ്രഭാവതീ
പിന്നെപ്രഭാവതീചൊന്നാളുടൻസുതൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.