താൾ:Jaimini Aswamadham Kilippattul 1921.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 423
നന്ദമേറുംമഞ്ജുശിഞ്ജിതംപൊങ്ങവെ
മന്ദമന്ദംചെന്നടുത്തുനീരാജന
മെന്നകർമ്മംചെയ്തശേഷംപതിവ്രതാ
വന്ദനംചെയ്തചൊല്ലീടിനാൾവല്ലഭൻ
തന്നുടെവക്ത്രംകടാക്ഷിച്ചസാദരം
എന്നുടെകാന്തകാരുണ്യസിന്ധോഭവാ
നിന്നുപോകുന്നതെങ്ങോട്ടെന്റെദൈവേ
ഹന്തഹര്യാലോകസന്തോഷലാലസം
ചന്തമേറീടുംഭവദ്വക്ത്രസാരസം
മല്പരിത്യാഗംമഹത്വമേറുംഭവാ
നല്പവുംയുക്തമല്ലെന്നുചൊല്ലേണമൊ
സന്നമായങ്ങുള്ളൊരേകപത്നീവ്രത
മന്ന്യയെവാഞ്ഛരിയ്ക്കകാരണംസാമ്പ്രതം
എന്നാലിവണ്ണംവരിയ്ക്കപ്പെടുംഭവാ
നിന്നാളിലേവംവരിയ്ക്കവാനോർത്തവൾ
മന്നാഥനിശ്ശേഷസത്വാധിഗാമിനീ
നന്നായിനിരൂയ്ക്കതുല്യയാകില്ലമേ
രമ്യബുദ്ധേസമംതാതനുപുത്രനും
ഗമ്യയെത്രെയാതൊരുത്തീധരിത്രിയിൽ
ചൊല്ലിയന്നീവണ്ണമുള്ളൊരാമുക്തിയാ
നല്ലയൊശക്തിയോടുംത്വദീയാശയേ
മങ്ങാതുണർന്നിരിയ്ക്കുനാനിമക്തിയെ
ഗംഗാധരാർച്ചിതൻകൃഷ്ണൻകൃപാനിധി
തന്നീടുമെന്നുകല്പിച്ചുതാനങ്ങോട്ടു
ചെന്നീടുവാൻപുറപ്പെട്ടുഭവാനഹോ
ദേവനാരീജനെശീഘ്രംപതിയ്ക്കുമെ
സേവനാർത്ഥംപുമാന്മാർക്കുള്ളമാനസം
കഷ്ടംഭവാൻജനിപ്പിച്ചീലകേവല
മഷ്ടംവരുത്തുംവിവേകനാംപുത്രനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/429&oldid=161290" എന്ന താളിൽനിന്ന് ശേഖരിച്ചത്