താൾ:Jaimini Aswamadham Kilippattul 1921.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

422 അശ്വമേധം

കൊണ്ടലഞ്ചുംനിറംപൂണ്ടഴിഞ്ഞിട്ടുള്ള
വണ്ടണിപ്പൂവേണിയുംലലാടാന്തരെ
കുങ്കുമപ്പൊട്ടുംമുറുക്കിച്ചവപ്പേററ
മങ്കുരിച്ചിട്ടുള്ളദന്തശ് ഛടങ്ങളും
ഭൃംഗപോതങ്ങൾപോലെപതിച്ചീടുന്ന
ഭംഗിയേറുംചലന്നേത്രാഞ്ചലങ്ങളും
നല്ലനാസാഞ്ചലെവെട്ടിമിന്നീടുന്ന
കല്ലണിഞ്ഞട്ടുള്ളകല്ല്യാണഭൂഷയും
കർണ്ണപാശങ്ങളിൽതാടങ്കവുംമണി
സ്വർണ്ണമാലാകുലത്തോടുംഗളസ്ഥലേ
പങ്കജശ്രീചെമ്പകാദിമാല്യങ്ങളും
കങ്കണാദിപ്രദീപ്താംഗുലീയങ്ങളും
ചെപ്പണിപ്പോരിളംകൊങ്കത്തടത്തിലെ
പുഷ്പരാഗംപൂണ്ടചട്ടററചട്ടയും
ശില്പമേറുംശുഭ്രകൌശേയവുംചിത്ര
സർപ്പഭോഗാഭമാംകാഞ്ചികലാപവും
മിന്നുന്നമഞ്ജൂമഞ്ജീരങ്ങളുംതേടി
ത്തിന്നുനേരായവിളങ്ങീടുംക്രശാംഗവും
കസ്തുരികാചന്ദ്രചന്ദനാലേവപു
മുൾത്താരിളക്കുംവിലാസാനുഭാവവും
കയ്ക്കൊണ്ടുപൂമങ്കയെന്നപോലങ്ങിനെ
നില്ക്കുന്നധർമദാരങ്ങളായുള്ളവൾ
ഭർത്താവിനെക്കണ്ടുമന്ദസ്മിതത്തോടു
മൊത്താശുകമ്പിട്ടുഗ്രൂഢമാലോകിച്ചു
തൽക്ഷണേമംഗളാപേക്ഷയാദൂർവ്വയോ
ടക്ഷതംമുമ്പാമനേകവസ്തുക്കളെ
സഞ്ചയിച്ചിട്ടുള്ളഹൈമപാത്രംശിഖാ
പഞ്ചകംപൂണ്ടകപ്പൂരദീപാന്വിതം
മനമെകൈകളിലുള്ളതുംകൊണ്ടുസാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/428&oldid=161289" എന്ന താളിൽനിന്ന് ശേഖരിച്ചത്