താൾ:Jaimini Aswamadham Kilippattul 1921.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 416

ചുട്ടുതത്തിത്തിളച്ചീടുന്നതൈലത്തി
ലിട്ടുകൊന്നീടുവനേവനെന്നാകിലും
മന്നവൻചെയ്തീടുമാജ്ഞയെലംഘിയ്ക്ക
യെന്നതുംവിപ്രരെനിന്ദിക്കയെന്നതും
സങ്കടംസ്രുവിഹീനമാംനിഗ്രഹം
എന്നുചൊല്ലുന്നുബുധന്മാരിതോർത്തുമുൻ
ചൊന്നദോഷങ്ങളെച്ചെയ്യൊല്ലൊരുത്തനും
എന്നറിഞ്ഞിട്ടുള്ളയോദ്ധാക്കളെവരും
മന്നവൻതന്റെസമീപത്തിലെത്തിനാർ
ന്യായകർമ്മംയുദ്ധേതുണയ്ക്കുവാൻ
നായകൻമാരേഴുപത്തുണ്ടുഭാരത
വെവ്വോറയുണ്ടുസൈന്യങ്ങളെല്ലാർക്കുമേ
ചൊവ്വോടതിന്റെകണക്കുചൊല്ലീടുവാൻ
മത്തങ്ങളാകുംഗജങ്ങളുംഹേമാദി
നദ്ധങ്ങളായുള്ളനാനാരഥങ്ങളും
ഒന്നോടുചേരുമെഴുപതിനായിരം
തന്നെഹയങ്ങളീരായ്മ്പതിനായിരം
മൂന്നുതൊണ്ണൂറുസഹസ്രവുമൊയ്മ്പതും
ചേർന്നുകാണുംനയ്മയേറുംപദാതികൾ
രണ്ടുമുപ്പത്തഞ്ജുഭാഗമുണ്ടിങ്ങനെ
കണ്ടുകൊൾകുള്ളിലിതിൻപെരുക്കംസ്വയം
തീവ്രവീർയ്യംവിഷ്ണുസൽഭക്തിയേകപ
ത്നീവ്രതംതൊട്ടുള്ളനാനാഗുണങ്ങളാൽ
രാജിതന്മാരായ്പസിയ്ക്കുന്നവരവ
രാജിതന്നിൽതൃഷ്ണയോടുംവിളിങ്ങിനാർ
എങ്കിലീവൃത്തംവിചിത്രംനൃപാലക
ത്തങ്കമെങ്കലേകൾക്കസന്തോഷപോഷണം
ശിഷ്ടൻഹരിപ്രയന്മാരിലത്യന്തമുൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/422&oldid=161283" എന്ന താളിൽനിന്ന് ശേഖരിച്ചത്