കിളപ്പാട്ട് 411
യംബുസംശുദ്ധനായാസ്ഥാപുരസ്സരം
ഹര്യർച്ചനദ്ധ്യാനദാനങ്ങളോടുമാ
ചർയ്യങ്ങളായവയെല്ലാംകളിച്ചാശു
പൊൻകിരീടപ്രൊഢഹാരകേയൂരാദി
പങ്കഹീനശ്രീദുലങ്ങളെന്നിവ
ബദ്ധതോഷംധരിച്ചത്രയുംയുക്തമാം
യുദ്ധവേഷംപൂണ്ടുയുക്തമാംവണ്ണമെ
ശത്രുനാശംവരുത്താനുള്ളടചാപവും
ഹസ്തദേശംതന്നിലാക്കീയസംശയം
മത്തനായുള്ള ഗജത്തിൻകഴുത്തേറി
യൊത്തവെഞ്ചാമരദ്വന്തകംവീശിച്ചു
മുത്തലുക്കട്ടുള്ള വെള്ളക്കുടയതു
മത്തലെത്താതഴകോടുംപിടിപ്പിച്ചു
പ്രദ്ധ്വാനഘോഷംപരക്കുംവിധംനിജ
പ്രസ്ഥാനഭേരിയുംകൊട്ടിച്ചുകൂടവെ
ഡിണ്ഡിമംമർദ്ദളംഢക്കയെന്നീവണ്ണ
മെണ്ണിയാലറ്റമില്ലാതവാദ്യങ്ങളെ
മർദ്ദനംചെയ്യിച്ചുശംഖവുംശൃംഗവും
മറ്റനേകംകുഴൽക്രട്ടവുമൂതിച്ചു
വർദ്ധിച്ചകോലാഹലത്തോടുമൊന്നിച്ചു
യുദ്ധത്തിനായങ്ങുനിർഗ്ഗമിച്ചീടിനാൻ
വല്ലാത്തഘോഷംവളർത്താശുയോദ്ധാക്ക
ളെല്ലാവരുംപുറപ്പെട്ടിതുകൂടവെ
ചട്ടകൈകൊണ്ടൊരുവീരനാരാധിച്ച
തിട്ടുമറ്റേകൻധനുസ്സിനെപ്പൂജിച്ചു
മറ്റൊരുത്തൻമുമ്പിലമ്പിനെപ്പൂജിച്ചു
മറ്റൊരുത്തൻഗൾഗ്ഗമന്ന്യൻഗദായുദം
ശക്തിശൂലംകന്തമെന്നിവയൊക്കവെ
ഭക്തിപൂർവ്വാഹില പൂജിച്ചുകൈകൊണ്ടു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.