താൾ:Jaimini Aswamadham Kilippattul 1921.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

410 അശ്വമേധം

നിഷ്ക്രമിക്കുന്നേനതിന്നീനമുക്കുള്ള
വിക്രമംക്രടുന്നയോദ്ധാക്കളേ വരും
ഒന്നിച്ചുപോരുവാനാജ്ഞചെയ്തീടിനേ
നെന്നുള്ള നിശ്ചയംനിശ്ചലംലംഘിച്ചു
തന്നിഛപോലെനടക്കുന്നതാരവൻ
ധന്ന്യത്വമറ്റവൻനിന്ദ്യൻദുരാത്മകൻ
മിത്രബന്ധുക്കളിലേകനെന്നാകിലും
പുത്രനെന്നാകിലുംവദ്ധ്യനെന്നാകുമേ
ദുഷ്ക്രതംമൂലംപിഴയ്ക്കുന്നധൂർത്തനെ
നിഷ്ക്രപംനിങ്ങളെന്നാജ്ഞയാലപ്പെഴെ
തപ്തതൈലത്തിന്റെമദ്ധ്യപിടിച്ചുനി
ക്ഷിപ്തനാക്കിച്ചുട്ടുഭസ്മീകരിയ്ക്കുവിൻ
ശിക്ഷകന്മാർനിങ്ങൾതൈലവുംപാത്രവു
മിക്ഷണംതന്നെവശീകരിച്ചീടുവിൻ
വയ്മ്പുകുടുംതീയടുപ്പത്തുവയ്ക്കുന്ന
ചെമ്പുപാത്രത്തിങ്കലെണ്ണനിറച്ചതു
വെട്ടിത്തിളപ്പിച്ചുകൊണ്ടുപാർത്തീടുവിൻ
ചട്ടറ്റധർമ്മംനടത്തുവിൻവിപ്രരെ
പാർത്ഥിപശ്രേഷ്ഠന്റെശാസനകേട്ടാശു
പാർത്തിരിയ്ക്കാതെപുരോഹിതന്മാരവർ
വാഴ്ത്തിയോതീടിനാർകൊള്ളാമിതീവെണ്ണ
മാർത്തിഹീനംഞങ്ങളാചരിയ്ക്കാമിഹ
പൂർത്തിയേറുംധർമ്മശീലനായെത്രയും
കീർത്തിയോടുംജയിച്ചാലുംനൃപോത്തമ
ശ്രോത്രിയന്മാരോടുമൊന്നിച്ചുതൽക്ഷണെ
ധാത്രിയിൽപേർകൊണ്ടഹംസദ്ധമജൻമുദാ
എല്ലാവരേയുംപിരിച്ചങ്ങയച്ചുസം
ഫുല്ലാശയാംഭോരുഹാമോദപൂർവ്വകം
ധർമ്മചിന്താസനംവിട്ടെഴുന്നേറ്റുപോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/416&oldid=161277" എന്ന താളിൽനിന്ന് ശേഖരിച്ചത്