താൾ:Jaimini Aswamadham Kilippattul 1921.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 402
തല്ക്കാനനാന്തരംവിട്ടങ്ങുചെന്നിട്ടു
നില്ക്കാതടുത്തുതല്പാഷാണവിഗ്രഹം
ദക്ഷിണശ്രീകരംകൊണ്ടുമാവാജിയെ
തൽക്ഷണെവാമമാംകൈകൊണ്ടുമങ്ങിനെ
തൊട്ടൊന്നുവേർപെടുക്കുന്നതിൻമുന്നമെ
പെട്ടെന്നുതന്നെപരസ്പരംവേർപെട്ടു
കല്മഷംവേർപെട്ടചണ്ഡിയാംസാദ്ധ്വിയും
കല്മയത്വംപൂണ്ടുനിന്നവാജീന്ദ്രനും
മന്ദേതരംവിളങ്ങീടുന്നവണ്ണമെ
മുന്നേതിലുംമുഖ്യമായരൂപംപൂണ്ടു
നിന്നശേഷംതോഷമുൾക്കൊണ്ടുശുദ്ധയാ
യ് വന്നവിപ്രാംഗനാരത്നംപതുക്കവെ
ജംഭാരിപുത്രനായുള്ളകിരീടിയെ
സംഭാവനംചെയ്തുയാത്രയുംകേൾപ്പിച്ച
ബദ്ധാദരം വേർതിരിഞ്ഞുതെളിഞ്ഞുചെ
ന്നുദ്ദാലകാന്തികംപുക്കുകൈകൂപ്പിനാൾ
വൃത്താന്തമെല്ലാമുണർത്തിനാളന്നേര
മുൾത്താർതെളിഞ്ഞുള്ള വിജ്ഞാനിയാംമുനി
ദുസ്വഭാവംവിട്ടപത്നിയോടൊന്നിച്ചു
ശശ്വദാനന്ദംകലർന്നുവാണീടിനാൻ
     ഭദ്രബുദ്ധേപാർത്ഥിവോത്തംസസൌഭദ്ര
പൌത്രകേട്ടാലുംമനംവച്ചനന്തരം
ഹൃഷ്ടനാമർജ്ജുനൻപുഷ്ടവീർയ്യോജ്വലൻ
കഷ്ടഭാവംതീർന്നുകണ്ടവാജീന്ദ്രനെ
മുന്നമെവിട്ടതിൻപിമ്പേമഹാഘോഷ
മുന്നമിച്ചീടുന്നവണ്ണമേവിദ്രുതം
വസ്ത്രഹാരാദിവസ്തുക്കൾകൊണ്ടെത്രയും
ചിത്രവേഷംപൂണ്ടുശോഭിച്ചിരിപ്പവർ
രുഗ്മിണീനന്ദനൻകർണ്ണജൻമുമ്പായ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/408&oldid=161269" എന്ന താളിൽനിന്ന് ശേഖരിച്ചത്