താൾ:Jaimini Aswamadham Kilippattul 1921.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 401
ലൊട്ടുമശ്വത്തെപിരിച്ചെടുത്തീടുവാൻ
ജംഭാരിപുത്രനാമർജ്ജുനൻവന്നിട്ടു
തമ്പാണിപല്ലവംകൊണ്ടുപതുക്കവേ
നിന്മേനിയിൽതൊടുംനേരത്തുകന്മഷം
ചെമ്മെനശിച്ചപുണ്യത്തോടുചേർന്നുനീ
ശാപദേഹംവിട്ടുചാരുത്വമേറുന്ന
രൂപവുംപ്രാപിച്ചുരൂഢയാംനിർണ്ണയം
പിന്നെപ്രസാദിച്ചുപുണ്യസ്വഭാവായാ
യെന്നെപ്രവേശിച്ചുകൊള്ളുകെന്നിങ്ങിനെ
മോക്ഷവുംനൽകിമറഞ്ഞശേഷംസഹ
സ്രാക്ഷസൂനൊശാപശക്തികൊണ്ടായവൾ
കല്ലായതിൽചെന്നുസംഗിയ്ക്കകൊണ്ടേവ
മല്ലാസഹീനമായ് നിന്നുപോയീഹയം
മറ്റൊന്നുമില്ലെവിശേഷമെൻപാണ്ഡവ
തെറ്റന്നുതത്സമീപെചെന്നിനീബ്ഭവാൻ
ചൊല്ലുകൂടുംവലംകയ്യുകൊണ്ടക്കണ്ട
കല്ലുതന്മേൽപിടിച്ചന്നൃഹസ്തംകൊണ്ടു
മന്ദമശ്വത്തെപ്പിരിച്ചെടുത്തീടേണ
മെന്നനേരംവേർപിരിഞ്ഞുകുതിരയും
ശാപമോക്ഷംവന്നുവിപ്രേന്ദ്രപത്നിയും
ശോഭയേറുംപൂർവ്വരൂപംലഭിയ്ക്കുമെ
ശങ്കയില്ലിന്നിതിന്നെന്നറിഞ്ഞീടേണ
മെങ്കിലൊപോകഭദ്രംഭവാനർജ്ജുന
എന്നിതെല്ലാമരുൾചെയ്തിട്ടനുഗ്രഹം
നന്ദിയോടേകുന്നതാപസോത്തംസനെ
വന്ദനംചെയ്തുസംക്രന്ദനൻതന്നുടെ
നന്ദനൻയാത്രയുംനന്നായുണർത്തിച്ചു
വന്നസന്തോഷേണകർണ്ണജൻമുമ്പായ
മന്നവന്മാരോടുമൊന്നിച്ചുവിദ്രുതം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/407&oldid=161268" എന്ന താളിൽനിന്ന് ശേഖരിച്ചത്