താൾ:Jaimini Aswamadham Kilippattul 1921.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 400
എന്നെയേവംശപിച്ചെല്ലൊഭവാനിതിൽ
ഖിന്നയായുള്ളിനിയ്ക്കുള്ളം തെളിഞ്ഞിനി
മോക്ഷമേകേണമെന്ന൪ത്ഥിയ്ക്കയാലാശു
രൂക്ഷഭാവംവിട്ടവ പ്രനുദ്ദാലകൻ
കാരുണ്യമോടും കടാക്ഷിച്ചുചൊല്ലിനാ
നാരുള്ളു ദുഷ്ക൪മ്മദുഖംതടക്കുവാൻ
പോരുംവിഷാദമെൻചണ്ഡികേവന്നങ്ങു
ചെരുന്നപാഷാണവേഷവുംപൂണ്ടു നീ
വാതവർഷാദിജക്ലേശംസഹിച്ചങ്ങു
പാതകശ് ഛേദംവരുന്നമാറങ്ങിനെ
വാണീടുകെന്നാലിവണ്ണംചിരംകാല
മേണീവിലോചനേചെല്ലുംദശാന്തരെ
മന്നിൽപ്രസിദ്ധമാംതിങ്കൾവംശത്തിങ്ക
ലുന്നിദ്രഭദ്രപ്രഭാവനായങ്ങിനെ
ധർമ്മജന്മാവാംയുധിഷ്ഠിരനെന്നൊരു
സന്മഹീശൻ കീർത്തിയോടുമുണ്ടാമവൻ
കല്മഷപ്രഘ്നമാമശ്വമേധംമഘം
നന്മയോടുംകഴിപ്പാനായ് മുതൃന്നുടൻ
ഭൂമിപ്രദക്ഷിണംകൊണ്ടുള്ളദിക്ക്ജയം
കാമിച്ചവണ്ണംകഴിച്ചുവന്നീടുവാൻ
മുമ്പിലശ്വത്തേയുംതല്പാലനത്തിന്നു
തമ്പിയായ് വാഴുന്നൊരർജ്ജുനൻതന്നെയും
വിട്ടയയ്ക്കുംനാളിൽനാളീകനേത്രനാം
വിഷ്ടപാദീശന്റെമിത്രമാമർജ്ജുനൻ
കണ്ടരാജ്യങ്ങളിൽചെന്നുവീര്യംകൊണ്ടു
ശണ്ഠയോടേല്ക്കുംനൃപന്മാരെയുംവെന്നു
വല്ലായ്മവിട്ടുചുറ്റീടുംദശാന്തരെ
കല്ലായ്ക്കിടക്കുന്നനിന്നെയദൃശ്ഛയാ
തൊട്ടുതന്മൈയുരച്ചീടുംവിധൌസങ്ക












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/406&oldid=161267" എന്ന താളിൽനിന്ന് ശേഖരിച്ചത്