താൾ:Jaimini Aswamadham Kilippattul 1921.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 399
മെന്നമൊഹംകൊണ്ടുചണ്ഡിയോടോതിനാ൯
സത്യവാക്യംകേട്ടുചണ്ഡിവിധിവശാ
ലത്യരംചത്വരംപ്രാപിച്ചുഭൂപതേ
പുല്ലുമാപിണ്ഡവുംകൂടെയെടുത്തിട്ടു
തെല്ലുമെശങ്കകൂടാതെപുറപ്പെട്ടു
കുപ്പയിൽചാണകക്കുണ്ടിലിട്ടീടിനാൾ
നി൪ഭയംനീചശീലത്തിനാലപ്പൊഴെ
പട്ടിയുംതിന്നുവാനെത്തീടിനാനിതു
ദൃഷ്ടിയാലെകണ്ടുരുഷ്ടനായ് മാമുനി
കഷ്ടംമഹാകഷ്ടമയ്യോചതിച്ചിതൊ
ദുഷ്ടയായുള്ള നീയാരെടിദുർഭഗെ
നിഷ്ഠരെ ചണ്ഡിനീയെന്നുള്ള തൊക്കുമി
ങ്ങൊട്ടുമെശങ്കയില്ലിങ്ങിനെയുള്ള നീ
നിഷ്ക്കമ്പമുള്ളം നടുങ്ങുമാറിച്ചൈയ്ത
ദുഷ്ക൪മ്മശക്തികൊണ്ടുഗ്രമാംനാരകേ
തന്നുടെനല്ലപിതൃക്കളോടൊന്നിച്ച
ചെന്നുഞാൻപെട്ടുകിടക്കുമാറായഹോ
ചൊല്ലാമിതൊട്ടുംപൊറത്തിരിപ്പാനിനി
യ്ക്കില്ലാശമംതെല്ലുമെന്നുജല്പിച്ചുടൻ
വല്ലാതെയുള്ള നീകണ്ടാലൊരുപെരും
കല്ലായിവീഴ്കെന്നുതന്നെശപിച്ചിതു
ചണ്ഡിയന്നേരംഭയപ്പെട്ടുപെട്ടെന്നു
കണ്ണിലുണ്ടായനീരിൽകളിച്ചങ്ങിനെ
ഭ൪ത്തൃപാ൪ശ്വസ്ഥലംപൂക്കുവലംലച്ചു
കൃത്തയായീടുന്നവല്ലീകണക്കിനെ
കാക്കൽവീണെ൯പ്രാണനാഥ ഞാനിങ്ങിനെ
നീക്കമില്ലാതുള്ള ദു൪വ്വാസനാവശാൽ
ബോധമില്ലാതെപിഴച്ചുപോയെന്നതിൽ
ക്രോധഭാവംപൂണ്ടുകൂറുംമറന്നഹോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/405&oldid=161266" എന്ന താളിൽനിന്ന് ശേഖരിച്ചത്