Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 393 കിളിപ്പാട്ട്
മസ്താദരംവരിയ്ക്കാതീദ്വിജേന്ദ്രനെ
വന്നപോലെഞാൻപുറത്താക്കുവൻനൂന
ഒന്നുംതദീയശ്രമംചെയ്തയില്ലഞാ
നെന്നുള്ളഭർത്രവാക്യംകേട്ടുചണ്ഡികാ
സംഭ്രമത്തോടുംപറഞ്ഞാളിതെന്തൊരു
സമ്പ്രദായംപാപവാക്യമോതീടൊലാ
പുത്രനായെങ്കിൽപിത്രശ്രാദ്ധമൂട്ടുവാ
നത്രലോകേമടിച്ചീടുന്നതാരഹോ
ധർമമല്ലാതെപറഞ്ഞാലിരിയ്ക്കുമൊ
സമ്മതിയ്ക്കില്ലഞാനത്രലോപയ്ക്കുവാൻ
ശ്രാർദ്ധകർമ്മത്തിന്നുവേണ്ടുംപദാർത്ഥങ്ങ
ളാസ്ഥയാഞാൻതന്നെസംഭരിച്ചങ്ങിനെ
ഭംഗിയേറുന്നമാറൂട്ടിപ്പതുണ്ടുഞാ
നങ്ങനെയെകൊണ്ടതിന്നില്ലകില്ലേരുമേ
വന്നണഞ്ഞീടുംമുനീന്ദ്രനെമാനിച്ചു
ചന്ദനശ്രീപുഷ്പവസ്ത്രാദികൊണ്ടുഞാൻ
സമ്പൂജനംചെയ്തുഭോജനംചെയ്യപ്പ
നയ്ബോടുകണ്ടാലുമെൻപാടവംഭവാൻ
തൽഭാഷണംകേട്ടനല്പദരംപൂണ്ട
സൽഭാവനാംവിപ്രനുൾപ്പൂതെളിഞ്ഞുടൻ
മൽഭാഗധേയംപിത്രപ്രസാദാലിവൾ
ക്കിപ്പാവനോദ്യോമെന്നുറച്ചങ്ങിനെ
രാത്രിയായപ്പോൾവിചാരിച്ചുകല്ല്യാണ
ഗാത്രിയാംകാന്തയെപ്പാർത്തീട്ടുചൊല്ലിനാൻ
ദൂരസ്ഥലംപുക്കിരിയ്ക്കനീയെന്നുടെ
ചാരത്തടുക്കൊല്ലഭാഷണംചെയ്കാലാ
എന്നുകേട്ടപ്പോളടുത്തങ്ങിരുന്നവൾ
തന്നുടെകാന്തനോടോരോന്നുചൊല്ലിനാൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/399&oldid=161259" എന്ന താളിൽനിന്ന് ശേഖരിച്ചത്