താൾ:Jaimini Aswamadham Kilippattul 1921.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


  392 അശ്വമേധം
മുക്കിതണുത്തുള്ളവസ്ത്രമിങ്ങേകണ
മൊക്കില്ലമററുള്ളതെന്നുചൊല്ലീടനാൻ
പുഷ്കരത്താർമിഴിമൗലിതാനപ്പൊഴെ
ശുഷ്കമായിട്ടുള്ളതങ്ങെടുത്തേകിനാൾ
ഏകാദശീഷഷ്ഠിസൂർയ്യവാരംകുഹു
രാകാദിരാത്രികൾതോറുംപതുക്കവെ
ഭോകാഭിലാഷവുംഭാവിച്ചുഭാർയ്യയെ
രാഗാനുകൂലംവിളിച്ചുശയ്യാതലെ
വന്നീടുകെന്നിരന്നീടുംദ്വിജോത്തമ
നിന്ദീവരാക്ഷിയാംചണ്ഡിതാനപ്പൊഴെ
നന്നായ്പിചാരംനടക്കില്ലിതെന്നങ്ങു
ചെന്നാശുദൂരസ്ഥലേശയിച്ചീടുമേ
സംഗമത്തിന്നുള്ളരാത്രിവന്നാലവൻ
മംഗലേദൂരത്തുപോകനീസാമ്പ്രതം
എന്നുടെശയ്യാതവത്തിൽകിടക്കേണ്ട
നിന്നുടലെന്നുടലൊടിന്നുചേർക്കേണ്ട
എന്നുചൊല്ലുംചിരിച്ചന്നേരമന്തികെ
ചെന്നുവേണ്ടുംകേളിചെയ്യുമെകാമിനി
ഏവമാരണ്ടുപേരുംയഥാകൗതുകം
കേവലംവേണ്ടുന്നക്രത്യങ്ങളാകവെ
വ്യത്യസ്തഭാവവാക്യങ്ങളെക്കൊണ്ടറി
ഞ്ഞത്യസ്തശങ്കംപ്രവ്രത്തിച്ചഹർന്നിശം
ഏകഭാവംപൂണ്ടമർന്നുപോരുന്നനാ
ളേകദാമാഹാത്മ്യശാലിയാംബ്രാഹ്മണൻ
തമ്പിത്രശ്രാർദ്ധനാളിൻതലേനാളിൽ
സംഭ്രതശ്രദ്ധനായ് ചണ്ഡിയോടോതിനാൻ
പിത്രമാംശ്രാർദ്ധമായോർത്താലടുത്തനാ
ളത്രനീയൊന്നുമേചെയ്യേണ്ടവല്ലഭേ
മിത്രോദയേവരുംകൗടിന്യനന്നേര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/398&oldid=161258" എന്ന താളിൽനിന്ന് ശേഖരിച്ചത്