താൾ:Jaimini Aswamadham Kilippattul 1921.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 391 കിളിപ്പാട്ട്
 സാർദ്ധമാരംഭിയ്ക്കചിന്തിച്ചവണ്ണമേ
സാദ്ധ്യമാകുംഞാനുമെത്തമതിനിങ്ങു
ബോദ്ധ്യമീവാക്യംബുധദ്വിജോത്തംസമേ
തീർത്ഥമാടീടുവാനായിട്ടുവന്നുഞാ
നാസ്ഥയോടക്കണ്ടതീർത്ഥത്തിലെത്തുവാൻ
തീർത്തുചൊല്ലാംരണ്ടുയോജനപോകണ
മോർത്തുകണ്ടാലതുംചെയ്തുവന്നീടുവാൻ
ഇത്തരംകൗടിന്രഹ്രദ്യവാക്യാമ്രതം
ഹ്രത്തടംതന്നിൽധരിച്ചൊരുദ്ദാലകൻ
ഹ്രഷ്ടരോമോൽഗമംകൈക്കൊണ്ടുചൊനാൻ
കഷ്ടകാലംമേകലാശിച്ചനിർണ്ണയം
സൽക്രപാശീലനാകുംഭവാലനിങ്ങിനെ
മൽഗ്രഹേവന്നതെൻഭാഗ്യംമഹാമുനേ
ത്വന്നിയോഗംപോലനുഷ്ഠിച്ചവാഴുവൻ
നന്ദിയോടുംഞാൻപിത്രശ്രർദ്ധവാസരേ
ധന്യനാകുംഭവാനെത്തുമെന്നാകിലൊ
പുണ്യപൂരംമമാഗണ്യമെന്നാകുമെ
ളത്ഥാനവുംചെയ്തുടൻനല്ലശിഷ്യരോ
ടൊത്താശുകൗന്രനങ്ങുപോയീടിനാൻ
ഉൾത്താപമെല്ലാമുപേക്ഷിച്ചനന്തര
മുദ്ദാലകദ്വിജൻചണ്ഡിയോടതിനാൻ
അന്നാദിപാകങ്ങളാചരിയ്കേണ്ടനീ
യഹ്നായവേണ്ടനമ്മുക്കിന്നുഭോജനം
ഭർത്ത്രവാക്യംകേട്ടടുക്കളപുക്കവൾ
ഭക്തവുംവ്യഞ്ജനംമുമ്പാംപദാർത്ഥവും
ഭക്തിയോടെചമച്ചീടിനാളങ്ങിനെ
ഭുക്തിചെയ്പാനായൊരുക്കിവച്ചീടിന്ൾ
തദ്വിധംകാണായനേരംസവിസ്മയം
സുദ്വിജൻകൊള്ളാമിതെന്നുസന്തോഷിച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/397&oldid=161257" എന്ന താളിൽനിന്ന് ശേഖരിച്ചത്