താൾ:Jaimini Aswamadham Kilippattul 1921.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 390
ഉദ്ദാലകോക്തംസമസ്തംശ്രവിച്ചുട
നുദ്ദാമബുദ്ധിമാൻകൌടിന്ന്യതാപസൻ
ഉത്താനവക്ത്രനായ് ദിവ്യചക്ഷുസ്സുകൊ
ണ്ടുൾത്താരിലോർത്തുചിരിച്ചുചൊല്ലീടിനാൻ
ദു:ഖംഭവാനുള്ളതിന്നുനീക്കീടുവാൻ
തർക്കംവിനാകേൾക്കമൽഭാഷിതംസഖേ
ധർമ്മപത്നിയ്ക്കുള്ളദുസ്വഭാവംപൂർവ്വ
ജന്മസംജാതൈകവാസനാസംഭവം
മാറ്റുവാനാവതല്ലെങ്കിലോതദ്ദോഷ
മാറ്റുവാനുള്ളോരുപായമോതീടുവൻ
എന്നുതൽകർണ്ണദേശത്തിൽപതുക്കവെ
തന്നുടെവക്ത്രംഘടിപ്പിച്ചുചൊല്ലിനാൻ
വ്യത്യസ്തമാചരിച്ചീടുന്നപത്നിയോ
ടുദ്യൽപ്രമോദംപ്രമാദംവിനോഭവാൻ
വ്യത്യസ്തഭാഷണംചെയ്കവേണംവേണ്ട
കൃത്യംസമസ്തവുംസാധിച്ചുകൊള്ളുവാൻ
വഹ്നിശുശ്രൂഷണംചെയ്യേണ്ടനീചണ്ടി
യിന്നിനിയ്ക്കായിനൽകേണ്ടാകമണ്ഡലു
എന്നിവണ്ണംവേണ്ടകാര്യങ്ങ്യളെവേണ്ട
യെന്നുതന്നെതമ്പിയോടുചൊല്ലീടണം
എന്നാലതെല്ലാമുടൻനടത്തീടുമെ
നിന്ദാവിഹീനമീചണ്ഡിയാംഗേഹിനി
ഖിന്നഭാവംമേലിലുണ്ടായ് വരാഭവാ
നെന്നറിഞ്ഞേവംപ്രവൃത്തിച്ചഹർന്നിശം
തമ്പത്നിയോടുംകലർന്നിങ്ങുകല്യാണ
സമ്പന്നിദാനമാംഗാർഹ്യസ്ഥ്യവുംചെയ്തു
സ്വസ്ഥനായ് വാണുകൊണ്ടാലുംസമസ്തമാം
ചിത്തമോദംഭവാനെത്തുമേനിർണ്ണയം
ശ്രാർദ്ധവുംസന്തോഷപാത്രിയാംഭാര്യയാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/396&oldid=161256" എന്ന താളിൽനിന്ന് ശേഖരിച്ചത്