താൾ:Jaimini Aswamadham Kilippattul 1921.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 389
ചോറുംകറികളുമെന്നുചൊന്നാലിവൾ
ചീറുന്നപന്നഗംപോലെകയർത്തല
ച്ചേറുന്നവേഗാലടുക്കളപുക്കുടൻ
വയ്ക്കുന്നപാത്രങ്ങളെല്ലാമുടയ്ക്കുന്നു
നില്ക്കുന്നതില്ലിതുചെയ്യാതൊരിയ്ക്കലും
ഒക്കുന്നമട്ടിലല്ലേവംമുടയ്ക്കുന്നു
മുഷ്കെന്നുതോന്നുമാറന്യവസ്തുക്കളും
ദർഭയോടെസമിദ്രംഭാദളാദിയും
പുഷ്പവുംകൊണ്ടുവന്നേകുവാനേത്രിയാൽ
ദർപ്പമോടെല്ലാംതിരുമ്മിപ്പൊടിച്ചിവൾ
കുപ്പയിൽതന്നെകളഞ്ഞീടുമേദൃഢം
കല്പലക്ഷംകഴിഞ്ഞാലുമെൻചൊല്ലിവൾ
ക്കല്പവുംകാര്യമാകില്ലതുനർണ്ണയം
ദുർബ്ബലൻഞാനിന്നുസർവ്വകാര്യത്തിലും
നിഷ്പലംമൽഗൃഹസ്ഥാശ്രമംകേവലം
വല്ലതെന്നാലുംവലഞ്ഞീടിനേനഹ
മില്ലതെല്ലുംമനസ്വാസ്ഥ്യംമഹാമതേ
എന്തിവൾക്കാഹന്തശീലംപിഴർച്ചിത്ര
പന്തിയല്ലെന്നായതിന്നുമൂലംമുനേ
സന്തതംചിത്തത്തിലിങ്ങുന്നർവംകൊണ്ടു
മന്തമില്ലാതുള്ളചിന്തയെന്നാകയാൽ
എത്രയുംദേഹംചടച്ചുപോയുള്ളതാ
ണത്രഞാനാചരിപ്പാനുള്ളതെന്തിനി
സത്വവിത്താകുംഭവാനുള്ളിലോർത്തുക
ണ്ടത്തലാറുന്നമാറോതിത്തരേണമേ
ഒട്ടടുത്തെല്ലൊപിതൃശ്രാർദ്ധമായതീ
മട്ടടുത്തുള്ളിവൾമൂലംയഥാവിധി
തെറ്റുകൂടാതെകഴിച്ചുകൂട്ടീടുവാൻ
പറ്റുമോപാർത്താലിതിൽപരംമേഭയം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/395&oldid=161255" എന്ന താളിൽനിന്ന് ശേഖരിച്ചത്