താൾ:Jaimini Aswamadham Kilippattul 1921.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

                കിളിപ്പാട്ട് 387
കുറ്റത്തിനാസ്പദം തന്നെവധൂകുലം
മിണ്ടാതടങ്ങിനാനുൾത്താരിലന്നേര
മുണ്ടായപേടികൊണ്ടുദ്ദാലകൻമുനി
ചൊല്ലകേൾക്കാതുള്ള ചണ്ഡിയാംപെണ്ണിനാൽ
സർവ്വസന്ധ്യാവന്ദനാദികമ്മങ്ങളും
പർവ്വസന്തർപ്പണംപോലുംനടത്തുവാൻ
ശക്തനാകാതെശഹസ്ഥനായുള്ളവൻ
നക്തംദിവംകഴക്കത്തിൽപതിയ്ക്കയാൽ
സന്താപചിന്താഭരംകലർന്നീടിനാ
നെന്താവതോർത്താലിനിയ്ക്കെന്റെദൈവമേ
ഹാഹാമഹാകഷ്ടമാരിവളാർയ്യയ
ല്ലാഹാരവുംകൂടിനല്കുന്നതില്ലമേ
മോഹാലുപദ്രവംചെയ്യുന്നുതെല്ലുമെ
ഗേഹാനുകൂലയാകുന്നില്ലൊരിയ്ക്കലും
വ്യത്യസ്തശീലയായെഞ്ചൊല്ലുധിക്കരി
ച്ചത്യർത്ഥമക്രമംചെയ്യുന്നിതെപ്പൊഴും
സാദ്ധ്വിയല്ലാതുള്ള ഭാര്യയെക്കൊണ്ടെന്തു
സാദ്ധ്യംഗ്രഹസ്തനീദുഷ്ടസ്വഭാവിയെ
ദൈവമെന്തിന്നിങ്ങുതന്നുഞാനെന്തിനി
ച്ചൈയ് വതെന്നേവംവിഷാദിച്ചുസന്തതം
ബുദ്ധിയുംമുട്ടിക്കുഴങ്ങിക്കുഴഞ്ഞഹൊ
വൃത്തിയുംതാനെകഴിച്ചുവാഴുംവിധൌ
കൌടില്ല്യദോഷാദിഹീനനായ് വാഴുന്ന
കൌടിന്ന്യനെന്നവിജ്ഞാനീമഹാമുനി
ധന്ന്യതീർത്ഥസ്നാനപുണ്യംലഭിയ്ക്കുവാൻ
തന്നുടെശിഷ്യരോടുംപുറപ്പെട്ടവൻ
നന്ദിപൂർവ്വംവിചാരിച്ചുദൈവാദിഷ്ട
നെന്നപോലുദ്ദാലകാലയംപുക്കുടൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/393&oldid=149509" എന്ന താളിൽനിന്ന് ശേഖരിച്ചത്