താൾ:Jaimini Aswamadham Kilippattul 1921.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 375

<poem> ശുദ്ധിയേറുംതുളസ്യാദിയുംശോഭനം

കമ്പഹീനംവിളഞ്ഞുള്ളനീവാരവും
കമ്പവുംചോളവുംചാമയുംകോതമ്പും
ദോഷംവിനാവിളങ്ങീടുംതിനപയർ
മാഷങ്ങളുംചണകാദിയുമങ്ങിനെ
നീലക്കരിമ്പുംനിറംപൂണ്ടെഴുംപല
മൂലങ്ങളുംരമ്യരംഭാകദമ്പവും
കുറ്റംമറഞ്ഞകുശങ്ങുംകാണുകി
ലറ്റംവെടിഞ്ഞിടംതോരുംനിറഞ്ഞഹോ
നീരന്ധ്രഭാവംവഹിയ്ക്കുംതപോവനം
നേരറ്റതേറ്റമഹത്തരംപാവനം
 മന്ദവാതംകൊണ്ടുചന്ദനാദിപ്രൗഢ
സുന്ദരശ്രീലതാമഞ്ജരീസഞ്ചയം
പൊട്ടുന്നതിൽചെന്നൊലിയ്ക്കുംന്നതേനുണ്ടു
പെട്ടെന്നുതൃപ്തിയുംദൃപ്തിയുംകയ്ക്കൊണ്ടു
മത്തഭൃംഗവ്യൂഹമങ്ങുമിങ്ങുംമുര
ണ്ടെത്രയുംഭംഗ്യാപറന്നുപരക്കെയും
നല്ലതേന്മാവുകൾതോറുംപറന്നിളം
പല്ലവംകൊത്തിനുകർന്നമർന്നങ്ങിനെ
കോകിലക്ക്രട്ടംതെളിഞ്ഞുമനോജ്ഞമാം
കാകളീസംഗീതനാദവളകർക്കയും
പഞ്ചവർണ്ണക്കിളിക്ക്രട്ടങ്ങളുംചിത്ത
ചഞ്ചലംകൈവിട്ടുചഞ്ചുകൊണ്ടിങ്ങനെ
ചുണ്ടിന്റെ ശോഭയെക്കക്കുംനിറംപൂണ്ട
തൊണ്ടിപ്പഴങ്ങളെക്കൊത്തിപ്പിളർന്നുടൻ
മന്ദംഭുജിച്ചിട്ടുതേനുംനുകർന്നുസാ
നന്ദംക്രമത്തിലുള്ളോത്തിൻപദങ്ങളെ
വ്യക്തംകളോൾഗളന്മുഗ്ദ്ധ സൂക്തംകൊണ്ടു
ചിത്തംകുളിർക്കുംപ്രകാരംപഠിയ്ക്കയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/381&oldid=161242" എന്ന താളിൽനിന്ന് ശേഖരിച്ചത്