Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

374 അശ്വമേധം <poem>

                     നന്നായുറപ്പിച്ചുനന്ദിയോടങ്ങുതാ
                     നൊന്നയുടൻഭടന്മാരെവസിപ്പിച്ചു
                     മന്നവൻയൌവനാശ്വരൻ,കാർഷ്ണി,കർണ്ണെന്റ
                     നന്ദനൻ,ഭവ്യനായിട്ടുള്ള സാത്യകി
                     എന്നിവർനാലുപേരോടുംപദാതിയാ
                     യ്മന്ദമന്ദംവന്ന്യമാർഗംപിടിച്ചുപോയ്
                     പർണ്ണശാലയ്ക്കൊട്ടടുക്കുന്നിടയ്ക്കവ
                     ർക്കെണ്ണമറ്റുള്ളവിശേഷങ്ങൾകാണായി 
                     കണ്ടതെല്ലാമേപുകഴ്ത്താവതല്ലമാ
                     ലുണ്ടതിന്നായിത്തുടർന്നാലനന്തനും  
                     തെങ്ങുംകവുങ്ങുംവിളങ്ങുന്നമാറിടം
                     തിങ്ങുന്നമാവുംപിലാവുംനിരക്കവേ
                     സാലങ്ങളുംനാഗപുന്നാഗജാലവും
                   താലങ്ങളുംതമാലങ്ങളുംനീളവേ                                     
                     കേവലംകേടറ്റതന്ത്രിണീശ്രേണിയും
                     ഞാവലുംയജ്ഞാംഗകോവിദാരങ്ങളും                 
                     ജംഭീരതിക്തശാകങ്ങളുംകിമ്പാക
                       ഗംഭീരപിപ്പലനൃഗ്രോധവർഗ്ഗവും
                     വൽഗുവാംകർക്കന്ധുവില്വവുംതേന്മാവു
                     ഗുഗ്ഗുലുഗ്രന്ഥിലസ്തോമവുംചൂഴവേ
                     സൽഗുണംചേരുന്നഝാടകഝാവുക
                     ഫൽഗുസംഘാതവുംകർണ്ണികാരങ്ങളും
                     ഹിംഗുനിർയ്യാസപ്രിയാഗുഭ്രബ്ജങ്ങളും
                     മിംഗുദസ്തോമവുംമുമ്പായ്തരംതരം
                     പത്രപുഷ്പാനല്പപക്വഫലാഭോഗ
                     ചിത്രശാഖങ്ങളായുള്ള വൃക്ഷങ്ങളും
                     മല്ലികാമാലതീചെമ്പകംമുമ്പായ
                     വല്ലികൾക്കുള്ളസമൂഹവുംമംഗളം
                     ചെത്തിചേമന്തിയുംമന്താരവുംമഹാ       












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/380&oldid=161241" എന്ന താളിൽനിന്ന് ശേഖരിച്ചത്