താൾ:Jaimini Aswamadham Kilippattul 1921.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 366 <poem>

        മുന്നമുണ്ടായുള്ളൊരോടുപൈതങ്ങളെ
        ഖിന്നയാകാതെകഴിച്ചുനീനിർദ്ദയം
        എന്നപോലിക്കണ്ടപുത്രനേയുംബലാൽ
        കൊന്നടങ്ങീടുവാൻസമ്മതിയ്ക്കില്ലഞാൻ
        കുറ്റമേറുംനിനക്കാരാനുമുറ്റതാൻ
        പെറ്റപൈതങ്ങളെപെട്ടന്നുകൊല്ലുമോ
        ബുദ്ധിയില്ലാതുള്ളപക്ഷിമൃഗാദികൾ
        പൃത്ഥ്വിയിൽക്കാണുന്നജന്തുക്കൾപോലുമേ
        സന്തതംലാളിച്ചുപോറ്റുന്നതെന്നിയെ
        സന്തതിയ്ക്കന്തംവരുത്തുമാറില്ലഹൊ
        കാരുണ്യഹീനയായുള്ളനീയാരിന്നു         
        ചേരുന്നതല്ലനിൻചേഷ്ടിതംദസ്സഹം
        എന്നിവണ്ണംപറഞ്ഞന്നാവിശിഷ്ടനാം
        മന്നവൻചെയ്തവിരോധംനിമിത്തമായ്
        കുട്ടിയെക്കൊല്ലുവാൻപറ്റീലഹൊനിന
        ക്കിഷ്ടഭംഗംചെയ്തുകാന്തനെന്നിങ്ങിനെ
        പുഷ്ടിയേറുംക്രോധവൈരാഗ്യമുൾക്കൊണ്ടു
        ശിഷ്ടനാംശന്തനുതന്നെവെടിഞ്ഞുനീ
        പുത്രകനൻഭീഷ്മനായവർദ്ധിച്ചുപൃത്ഥ്വിയിൽ
        ക്ഷത്രവംശത്തിൽപ്രസിദ്ധനായവന്നവൻ
        കീർത്തനീയൻപുണ്യകൃത്യവ്രതൻപാർത്ഥ
        ധാർത്തരാഷ്ട്രായോധനോദയെകേവലം
        ധൂർത്തനാമർജ്ജുനൻമുന്നെശ്ശിഖണ്ഡിയെ
        ച്ചേർത്തവൻക്രൂരൻഗുരുദ്വേഷതല്പരൻ
        ക്രുർത്തബാണവ്രജംകൊണ്ടുതാഡിയ്ക്കയാ
        ലാർത്തനായംഗപ്രണാമയത്തോടഹോ
        പാർത്തലേവീണുതൻപ്രാണങ്ങളെക്കള
        ഞ്ഞാർത്തണഞ്ഞീടുന്നശത്രുക്കൾകാണവെ
        ശ്രാർദ്ധദേവാലയംപ്രാപിച്ചവാസ്തവം 
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/372&oldid=161233" എന്ന താളിൽനിന്ന് ശേഖരിച്ചത്