താൾ:Jaimini Aswamadham Kilippattul 1921.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 353

<poem> മാനവശ്രേഷ്ഠ കേൾക്കേണമേമൽഗിരം കഷ്ടമീഭാവംകണക്കല്ലഹോകനം കെട്ടകൃതൃംസ്വർഗ്ഗകീർത്തിപ്രണാശനം വിക്രമംകയ്ക്കൊണ്ടിരിയ്ക്കുംഭവാതനെന്തി നിക്രുമംചെയ്യുന്നുയുദ്ധേഭയോദയം ക്ഷത്രിയന്മാർക്കുനന്നായ് വരാവൈരിയോ ടിത്രവേഗംചെന്നപേക്ഷിച്ചുയോജിച്ചു സേവനംചെയ്തുവാണീടുന്നതിൽഗുണം ജീവനത്യാഗമൊന്നാകമെന്നാകയാൽ ചെന്നുയുദ്ധംചെയ്തുവൈരിയെത്തെറ്റുന്നു വെന്നുവന്നീടേണമല്ലെങ്കിലപ്പൊഴെ ശത്രുവാമർജ്ജുനൻതന്റെശസ്ത്രംകൊണ്ടു ചത്തുവീർയ്യസ്വർഗ്ഗമങ്ങുനേടീടണം എന്നിതുരണ്ടുമൊഴിഞ്ഞുകർത്തവ്യമി ല്ലെന്നിവണ്ണംചൊന്നവാക്യങ്ങൾകേൾക്കയാൽ ഒക്കുമീനിർബന്ധമെത്രയുംയുക്തമെ ന്നുൾക്കരുന്നിങ്കൽദൃഢീകരിച്ചപ്പോഴെ പുത്രമിത്രമാതൃസേനാസമേതനാ യസ്രുചാപങ്ങളുംഹസ്തണ്ടളിൽപൂണ്ടു ചാടിപ്പുറപ്പെട്ടുചെന്നുയുദ്ധംചെയ്തു കൂടിപ്പരാക്രമംകാട്ടുദശാന്തരേ വീരനാമർജ്ജുനൻതാനെയ്തദുർവ്വാര ഘോരനാരചനിർഭിണ്ണനായക്ഷണേ മുർച്ഛയുംസേനാവിനാശേനതോറ്റുള്ള താഴ്ചയുംകയ്ക്കൊണ്ടുധാത്രീശസത്തമൻ പിന്തിരിഞ്ഞാലയത്തിങ്കലായത്ഭുത മെന്തിതെന്നുണ്ടോവിപല്ക്കാലവൈഭവം ബന്ധുമിത്രാമാതൃദേവരന്മാർപല മന്തകൻതമ്പുരംപൂക്കാർവസിയ്ക്കുവാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/359&oldid=161220" എന്ന താളിൽനിന്ന് ശേഖരിച്ചത്