Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

344 അശ്വമേധം <poem>

ചത്തീലഞാനിങ്ങുതപ്പിപ്പിഴച്ചേവ മെത്തീടിനേൻമഹാഹാസ്യനായീടിനേൻ വേണ്ടാസനംവരുത്തീടുന്നനിയ്യിനി വേണ്ടായിനിയ്ക്കെന്നുതീർച്ചയായാകയാൽ മങ്ങിമിണ്ടാതെപിരിഞ്ഞുപോയെന്നാലു മിങ്ങിരുന്നാലുംകണക്കിനിയ്ക്കിന്നിഞാൻ ഒട്ടുംക്ഷമിച്ചിരിയ്ക്കില്ലാഗുണോദയം തട്ടുംവിധംനിബന്ധിച്ചുള്ളവാജിയെ ചട്ടറ്റപാർത്ഥന്നുനൽകുവാൻകൊണ്ടുചെ ന്നിഷ്ടത്തിനൊക്കുന്നസന്ധിയുംചെയ്യുവൻ കണ്ടിങ്ങിരിയ്ക്കനീയെന്നവാക്യംകേട്ടു കണ്ടിക്കരിക്കുഴലാളായദേവിയും സന്ദേഹഹീനംചിരിച്ചുചൊല്ലീടിനാ ളിന്നേവമോതുന്നതെന്തെന്റവല്ലഭ! കാരുണ്യഹീനനായൊഭവാനെന്നോടു പാരുഷ്യമേറുന്നഭാഷണംചെയ്യുവാൻ കാർയ്യമല്ലാതെന്റെദുർബ്ബുദ്ധികൊണ്ടുഞാ നാർയ്യബുദ്ധേ!പറഞ്ഞീലമറെറാന്നുമെ തെറ്റന്നുസംഗരെതോറ്റുപോയെന്നതെൻ കുറ്റമാക്കുന്നതെന്തുറ്റപ്യത്ഥീപതെ! യുദ്ധത്തിലുണ്ടാംമടക്കംബലിഷുനും സിദ്ധിയ്ക്കുമെജയംനിസ്സാരനുംക്വചിൽ പ്രതൃക്ഷമീരണ്ടുമിത്ഥംനിരൂപിയ്ക്ക ബുദ്ധിക്ഷയംഭവാനെന്തിനീത്തോറ്റതിൽ യുദ്ധകർമ്മത്തിനായ്ത്തന്നെഗമിയ്ക്കുക ശക്തനല്ലെങ്കിൽശരീരംത്യജിയ്ക്കുക സ്വർഗ്ഗമുൾപ്പുക്കുതൽഭാഗെവസിയ്ക്കുക ചൊല്ക്കപ്പർന്നങ്ങുള്ളഭോഗംഭജിയ്ക്കുക ഭീരുഭാവംപൂണ്ടുപോരിൽതിരിഞ്ഞിങ്ങു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/350&oldid=161211" എന്ന താളിൽനിന്ന് ശേഖരിച്ചത്