താൾ:Jaimini Aswamadham Kilippattul 1921.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 343 <poem> ഹാഹാമഹാകഷ്ടമിന്നിനിയ്ക്കണ്ടായ മോഹാതിസാഹസംസ്വല്പമല്ലേർക്കുകിൽ സ്നേഹാനുക്രലനായുളള സൽബന്ധുവാം സ്വാഹാസഹായന്റെവാക്യം കടന്നുഞാൻ പാപിഷ്ഠയായുളള പെണ്ണിന്റെചൊൽകേട്ടു കോപിഷ്ഠനായി പ്പുറപ്പെട്ടുപോലുടൻ വീരനാട്യമ്പൂണ്ടുപോരിനായ് നേരിട്ടു വാരണാദിപ്രൌഢസേനപുരസ്സരം ചോദനംചെയ്തെന്റെശോഭനന്മാരായ സോദരാമാതൃത്മജാദിബന്ധുക്കളെ ശൂരനാംമേഘവാഹാത്മജൻപെയ്യുന്ന ഘോരബാണാഗ്നിവർഷത്തിൽപതിപ്പിച്ചു കാലഗേഹംഗമിപ്പിച്ചേനസംഖ്യമെൻ കാലദോഷത്തിൻമഹത്വമോതാവതോ ദുർബ്ബ ,ദ്ധിയാംജ്വാലകല്പിച്ചുചെയ്തൊരു നിർബന്ധശക്തികൊണ്ടല്ലയോഹന്തഞാൻ വേണ്ടമാർഗ്ഗംവെടിഞ്ഞീദൃശംസങ്കടം പൂണ്ടതെന്നാലിവൾതന്നെയെന്നന്തികേ വച്ചിരുന്നാലിനിബ്ഭദ്രമാകില്ലഞാ നച്ചിരിയ്ക്കെത്രയുംപാത്രമായങ്ങിനെ നാടുംധനങ്ങളുംകൂടെനശിച്ചുപോം കേടുകണ്ടെന്നാൽത്യാജിക്കതന്നെഗുണം എന്നുചിന്തിച്ചുറച്ചന്തഃപ്പുരംപുക്കു നിന്നുതൻപത്നിയെക്കണ്ടുകോപമ്പൂണ്ടു കണ്ണുംചുവപ്പിച്ചുചൊല്ലിനാൻവല്ലാത്ത പുണ്യംകെടുക്കുവാനുണ്ടായദുർഭഃഗ ദുഷ്ടേ നമുക്കുനീതന്നദുർബ്ബു ദ്ധിയാ ലിഷ്ടേതരംഫലംജാതമായാഹവേ ബന്ധുവൃന്ദത്തെനശിപ്പിച്ചുദുഃഖമാ മന്ധുപിൽപെട്ടുഞാനായുർബ്ബലംകൊണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/349&oldid=161210" എന്ന താളിൽനിന്ന് ശേഖരിച്ചത്