താൾ:Jaimini Aswamadham Kilippattul 1921.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

336 അശ്വമേധം

കത്തിവെണ്ണീറായ്പറന്നുപോയുള്ളോരു
പത്തിമുമ്പാകുംബലത്തോടുചേർന്നവൻ
എന്തിങ്ങുചെയ്യുംബലിഷുനാമെന്നെയും
ചെന്തിയ്യുകൊണ്ടുമൂടീടുംഭവാനേയും
വെന്നുനാംബന്ധിച്ചിരിയ്ക്കുംഹയേന്ദ്രനെ
വന്നുകയ്ക്കൊണ്ടങ്ങുകൊണ്ടുപോയിടുമോ
മന്ദനാംധർമ്മജൻചെയ്യുംമഖംനട
ക്കുന്നതോചിന്തിച്ചുനോക്കുകെന്നിങ്ങിനെ
മെച്ചത്തിലോതുന്നഹൃഷ്ടവാക്യങ്ങളെ
പുച്ഛിച്ചപോലുള്ളഭാവംകലർന്നുടൻ
വഹ്നിദേവൻപറഞ്ഞീടിനാൻകേട്ടാലൂ
മിന്നിനിയ്ക്കുണ്ടായ ഭാവംമഹാമതേ
തർക്കംവെടിഞ്ഞങ്ങുധന്യനാകുംഭവാൻ
വെക്കുംപുറപ്പെട്ടുചെന്നാക്കിരീടിയെ
കണ്ടുയുദ്ധേശമിപ്പിക്കണംമാനിച്ചു
കൊണ്ടുചെന്നശ്വത്തെയുംസമർപ്പിയ്ക്കണം
സന്ധിയുംചെയ്തകൊള്ളേണംമടിയ്ക്കേണ്ട
ചിന്തയുണ്ടിന്നുജീവിപ്പതിന്നെങ്കിലോ
വന്നീലയുദ്ധേജയംനമുക്കേതുമേ
വന്നീടുവാനുംപ്രയാസംപ്രജാപതേ
ത്വന്നിയോഗംകൊണ്ടുചെന്നുഞാൻപാണ്ഡവ
ന്തന്നുടെസൈന്യംദഹിയ്ക്കുംദശാന്തരേ
ധന്വിയായുള്ളവൻധൈര്യവുംകൈക്കൊണ്ടു
നിന്നെരിഞ്ഞീടുന്നനാരായണാശുഗം
വില്ലിൽതൊടുക്കയാൽവിശ്വംദഹിയ്ക്കുന്ന
ചൊല്ലുള്ളതൽപ്രൌഢതേജസ്സുകൊണ്ടുഞാൻ
സന്തപ്തനായുഴന്നാവതില്ലായ്കയാ
ലന്ധത്വസാഹസംസർവ്വംക്ഷമിച്ചിനി
എന്നുടെരക്ഷണംചെയ്യേണമേഭവാ

42*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/342&oldid=161203" എന്ന താളിൽനിന്ന് ശേഖരിച്ചത്