താൾ:Jaimini Aswamadham Kilippattul 1921.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

          അശ്വമേധം                       

ബാധാഹരംസദാസാധാരണാനന്ദ ബോധാമൃതത്തിന്നൊരാധാരമദ്വയം സത്യംരഹസ്യംയശസ്യംസുധാസമം നിത്യംനിതാന്തമാമ്നായാന്തകീർത്തിതം ഭക്തിയോടെജപിക്കുന്നവർക്കാനന്ദ സിദ്ധിയോഗംവരുത്തുന്നുനിരന്തരം ആവിശ്വനനാഥാനനാംശ്രീകൃഷ്ണനോടുചേ ർന്നാവശ്യമൊക്കവെസാധിച്ചനാരതം സൌഹൃദാഭോഗസന്തോഷസമ്പന്നരായ് സംഹൃതാശേഷശത്രുക്കളായങ്ങിനെ സത്തമന്മാരായെഴുംനിങ്ങളെന്നിയെ ചിത്രമാംവർണ്ണംജയിയ്ക്കുന്നതാരഹൊ ഇത്രമാഹാത്മ്യംപെടുംഭവാനോടുഞാ നെത്രയുംപോർചെയ്തുസൈന്യവൃന്ദങ്ങളെ ദഗ്ദ്ധങ്ങളാക്കിനേനന്ന്യനുവേണ്ടിയി ന്നിത്തെറ്റിനെക്ഷമിയ്ക്കേണംക്ഷമാപതെ യുദ്ധമദ്ധ്യേചത്തസൈന്യങ്ങളെക്ഷണാ ലുത്തമശ്ലോകനെച്ചിന്തിച്ചഞാനിഹ തല്ക്കുടാക്ഷാമൃതംവാങ്ങിജീവിപ്പിച്ചു തർക്കമില്ലാതെഴുന്നേല്പിച്ചുനൽകുവാൻ വെന്തതേർതൊട്ടുള്ളവസ്തുക്കളേടുമ ങ്ങന്തരംവിട്ടിപ്പൊളുണ്ടാക്കിനൽകുവൻ മറ്റൊന്നുകൂടിപ്രവർത്തിപ്പതിന്നുള്ള മറ്റുള്ളഞാൻകൊതിയ്ക്കുന്നുകാന്തീസുത കുറ്റംവെടിഞ്ഞുള്ളമാഹീഷ്മതീശനെ തെറ്റെന്നുമന്ദിരെചെന്നുകണ്ടിപ്പൊഴെ നിസ്തുലസനായ് വിളങ്ങീടുംഭവാനുടെ വസ്തുതയെല്ലാംപറഞ്ഞുബോധിപ്പിച്ചു അദ്ധ്വരശ്രീഹയശ്രേഷ്ഠനോടൊന്നിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/340&oldid=161201" എന്ന താളിൽനിന്ന് ശേഖരിച്ചത്